web analytics

യു എസ്സിൽ മാതാപിതാക്കളെയും 3 സഹോദരങ്ങളെയും വെടിവെച്ചുകൊലപ്പെടുത്തി 15കാരന്റെ ക്രൂരത; ഓരോ മൃതദേഹത്തിനുമടുത്തെത്തി മരണം സ്ഥിരീകരിച്ചു; ഒരു സഹോദരി രക്ഷപ്പെട്ടത് മരിച്ചുവെന്ന് അഭിനയിച്ച്

മാതാപിതാക്കളുൾപ്പെടെ അഞ്ച് പേരെ കൊലപ്പെടുത്തി 15 വയസുകാരൻ.അമേരിക്കയിൽ വാഷിങ്ടണിൽ ആണ് സംഭവം. അച്ഛനെയും അമ്മയേയും പതിമൂന്നും ഒൻപതും ഏഴും വയസുള്ള സഹോദരങ്ങളെയുമാണ് കൊലപ്പെടുത്തിയത്. സീറ്റിൽ സ്വദേശിയായ മാര്‍ക്ക് ഹമ്മിസറ്റണ്‍, സാറാ ഹമ്മിസ്റ്റണ്‍ എന്നീ ദമ്പതികളും അവരുടെ മൂന്ന് മക്കളുമാണ് കൊല്ലപ്പെട്ടത്. 15-year-old’s brutality by shooting his parents and 3 siblings

മരിച്ചുവെന്ന് അഭിനയിച്ചതിനാൽ പതിനൊന്ന് വയസുള്ള സഹോദരി മരണത്തിൽ നിന്നും രക്ഷപ്പെട്ടു. ഈ കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കൊലപാതകത്തിന് ഉപയോ​ഗിച്ച് തോക്ക് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

അശ്ലീല ചിത്രങ്ങൾ കണ്ടതിന് മാതാപിതാക്കൾ പതിനഞ്ചുകാരനെ വഴക്കുപറഞ്ഞിരുന്നു. ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.

അച്ഛന്റെ കൈവശമുണ്ടായിരുന്ന തോക്കാണ് സഹോദരൻ കുടുംബത്തെ കൊലപ്പെടുത്താൻ ഉപയോ​ഗിച്ചതെന്ന് പെൺകുട്ടി സ്ഥിരീകരിച്ചിട്ടുണ്ട്. മരണം സ്ഥിരീകരിക്കാൻ സഹോദരൻ ഓരോ മൃതദേഹങ്ങൾക്കും അരികിൽ എത്തിയിരുന്നു.
ഈ സമയത്ത് പെൺകുട്ടി മരണപ്പെട്ടത് പോലെ അഭിനയിക്കുകയായിരുന്നു.

കുട്ടിയുടെ കഴുത്തിന് പുറകിലും കയ്യിലും വെടിയേറ്റിരുന്നു. പ്രതി മുറിയിൽ നിന്ന് പുറത്തുപോയ സമയത്ത് പെൺകുട്ടി ഫയർ എക്സിറ്റിലൂടെ പുറത്തുകടക്കുകയും അയൽവാസികളെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img