‘ഇനിയൊരു മുങ്ങി മരണം സംഭവിക്കാതിരിക്കട്ടെ എല്ലാവരും നീന്തൽ പരിശീലിക്കൂ’ എന്ന സന്ദേശവുമായി ആലുവ മണപ്പുറം ദേശം കടവിൽ കഴിഞ്ഞ 16 വർഷമായി സൗജന്യമായി നീന്തൽ പരിശീലിപ്പിക്കുന്ന സജി വാളശ്ശേരിയുടെ നേതൃത്വത്തിൽ കായൽ മുറിച്ച് കടന്നു നീന്തിക്കടന്ന് 15 പേർ.
വാളശേരിൽ റിവർ സ്വിമിങ് ക്ലബിൽ നിന്നും പതിനഞ്ച് അംഗങ്ങൾ നീന്തലിൻ്റെ പ്രാധാന്യം കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായി 2025 ഫെബ്രൂവരി 27 ന് വേമ്പനാട്ട് കായലിൻ്റെ ഏറ്റവും വീതി കൂടിയ ഭാഗമായ കോട്ടയം കുമരകത്ത് നീന്ന് ആലപ്പുഴ മുഹമ്മയിലേക്ക് (9 km) കായൽ മുറിച്ച് കടന്നു നീന്തിക്കടന്നു.
അധികം ആളുകൾ നീന്തീ കടക്കാത്ത ഈ മേഖല നീന്തിക്കടന്നവരെ 2025 മാർച്ച് 5 ന് രാവിലെ ആലുവ മണപ്പുറം ദേശം കടവിൽ ബഹു. എറണാകുളം DCP (crime & admin) ശ്രീ ബിജി ജോർജിൻ്റെ സാന്നിദ്ധ്യത്തിൽ ആദരിച്ചു.
കഴിഞ്ഞ 16 വർഷം കൊണ്ട് 12,000 അധികം ആളുകളെ സൗജന്യമായി നീന്തൽ പരിശീലിപ്പിച്ച ശ്രീ. സജി വാളശ്ശേരിയേയും ആദരിക്കുകയുണ്ടായി. നീന്തൽ പരിശീലിക്കുവാൻ താല്പര്യമുള്ള ഏതൊരാൾക്കും രാവിളെ 5:30 ന് ആലുവ മണപ്പുറം ദേശം കടവിൽ എത്തിയാൽ അന്ന് തൊട്ട് തന്നേ നീന്തൽ പരിശീലനം ആരംഭിക്കാം.
എല്ലാ വർഷവും നവംബർ 1 മുതൽ മെയ് 31 വരെ ഈ ക്ലാസുകൾ ഉണ്ടാകും. വെറും 16 ദിവസത്തേ (ഒരു ദിവസം 1:30 / 2:00 മണിക്കൂർ) ക്ലാസുകൾ നിങ്ങൾ പങ്കെടുത്താൽ നിങ്ങൾക്ക് സംഭവിക്കാവുന്ന 98% മുങ്ങി മരണങ്ങളിൽ നിന്നും രക്ഷപെടുവാൻ സാദ്ധ്യമാകും.