web analytics

ബൈക്കിൽ വിൽപ്പനയ്ക്കായി കൊണ്ട് വന്ന 10 ലിറ്റർ വ്യാജ മദ്യം പിടികൂടി; പിന്നാലെ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാജ ലേബൽ പതിച്ച 100 ലിറ്റർ മദ്യം ; രണ്ടു പേർ പിടിയിൽ

കൊല്ലം: വ്യാജ ലേബൽ പതിച്ച 110 ലിറ്റർ വ്യാജ മദ്യം ( 110 liters of fake liquor) പിടികൂടി. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. കാർത്തികപ്പള്ളി കാപ്പിൽ സ്വദേശികളായ ഹാരി ജോൺ, അമിതാഭ് ചന്ദ്രൻ എന്നിവരാണ് പിടിയിലായത്.

കരുനാഗപ്പള്ളി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ലതീഷ് എസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ബൈക്കിൽ വിൽപ്പനയ്ക്കായി കൊണ്ട് വന്ന 10 ലിറ്റർ വ്യാജ മദ്യം പിടികൂടുകയും തുടർന്ന് നടന്ന പരിശോധനയിൽ രണ്ടാം പ്രതി അമിതാഭ് ചന്ദ്രന്റെ വീടിന്റെ കോമ്പൗണ്ടിൽ നിന്നും 100 ലിറ്റർ വ്യാജ മദ്യം കൂടി കണ്ടെടുക്കുകയുമായിരുന്നു.

മദ്യ വിൽപ്പനയ്ക്കായി ഉപയോഗിച്ചിരുന്ന ബൈക്ക് എക്സൈസ് കസ്റ്റഡിയിൽ എടുത്തു. റെയ്‌ഡിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) അജയകുമാർ.പി.എ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) അഭിലാഷ്.ജി, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശ്യാംദാസ് എസ്, കിഷോർ എസ്, ചാൾസ് എച്ച്, അൻസാർ ബി, ജിനു തങ്കച്ചൻ, രജിത്ത് കെ പിള്ള, നിധിൻ ശ്രെയസ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ മോളി വി, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർ(ഗ്രേഡ്) അബ്‌ദുൾ മനാഫ് എ എന്നിവരും പങ്കെടുത്തു.”

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img