web analytics

കൊടും ചൂടിൽ ആശ്വാസമായി മഴ എത്തും; പക്ഷെ ഈ മൂന്ന് ജില്ലകളിൽ പെയ്യില്ല

സംസ്ഥാനത്ത് ജനങ്ങൾ കൊടും ചൂടിൽ വലയുകയാണ്. ആശ്വാസമായി പതിനൊന്ന് ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏറ്റവും പുതിയ വിവരം അനുസരിച്ച് തിരുവനന്തപുരം, കാെല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. കാസർഗോഡ്‌, കണ്ണൂർ, മലപ്പുറം ജില്ലകളിൽ മഴ ലഭിച്ചേക്കില്ല. എന്നാൽ ലക്ഷദ്വീപിൽ ഇന്ന് മഴ ലഭിച്ചേക്കും.

സംസ്ഥാനത്ത് വരും അഞ്ച് ദിവസങ്ങളിൽ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയാണ് പ്രവചിച്ചിരിക്കുന്നത്. അ‍ഞ്ചാം തീയതി വരെയുള്ള കാലാവസ്ഥ മുന്നറിയിപ്പുകളിൽ സംസ്ഥാനത്ത് ഇടി മിന്നലോട് കൂടിയ മഴയ്ക്ക് വിവിധ പ്രദേശങ്ങളിൽ സാധ്യത നിലനിൽക്കുന്നുണ്ട്. ഇടിമിന്നൽ കാെണ്ടുള്ള അപകടങ്ങൾ ഒഴിവാക്കാൻ ജാ​ഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്. അതേസമയം പാലക്കാട് , തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ ഇന്നും ഉഷ്ണതരംഗ സാദ്ധ്യത തുടരുന്നുണ്ട്. അതിനാൽ ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

 

Read More: കത്തുന്ന സൂര്യൻ, കരിഞ്ഞുവീണു മനുഷ്യർ; സംസ്ഥാനത്ത് സൂര്യാഘാതം മൂലം ഒരു മരണം കൂടി; മരിച്ചത് കോഴിക്കോട് പന്നിയങ്കര സ്വദേശി

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img