web analytics

ഇടുക്കിയിൽ ഏലയ്ക്ക സംഭരണത്തിന്റെ മറവിൽ കർഷകരുടെ കൈയ്യിൽ നിന്നും തട്ടിയത് 100 കോടിയോളം

ഇടുക്കി അടിമാലി, രാജാക്കാട്, വെള്ളത്തൂവൽ എന്നിവിടങ്ങളിൽ നിന്നും കർഷകരുടെ കൈയ്യിലെ ഏലയ്ക്ക വാങ്ങിയ ശേഷം പാലക്കാട് സ്വദേശി തട്ടിയെടുത്തത് 100 കോടിയോളം രൂപ. പ്രദേശത്ത് എവർഗ്രീൻ എന്ന പേരിൽ സ്ഥാപനം തുടങ്ങി വൻതോതിൽ കർഷകരുടെ കൈയ്യിൽ നിന്നും ഏലയ്ക്ക വാങ്ങിയാണ് പണം തട്ടിയത്. 100 crore was stolen from the farmers under the guise of cardamom procurement in Idukki

കമ്പോളങ്ങളിൽ ലഭിക്കുന്ന വിലയേക്കാൾ കിലോയ്ക്ക് 500 രൂപ അധികതുക നൽകിയാണ് സ്ഥാപനത്തിലെ ജീവനക്കാർ ഏലയ്ക്ക ശേഖരിച്ചിരുന്നത്. പ്രദേശത്ത് ഒട്ടേറെയിടങ്ങളിൽ ഇവർ ബ്രാഞ്ചുകൾ തുടങ്ങി കൂടിയ വിലയ്ക്ക് ഏലയ്ക്ക ശേഖരിച്ചതോടെ കർഷകരിൽ പലരും കമ്പോളങ്ങളിലെ സ്ഥിരം വ്യാപാരികൾക്ക് വിൽക്കാതെ ഏലയ്ക്ക പുതിയ വ്യാപാരികൾക്ക് കൈമാറി.

എന്നാൽ ആദ്യമൊക്കെ ഉടൻ പണം നൽകിയ തട്ടിപ്പുകാർ പിന്നീട് കർഷകർക്ക് ചെക്കാണ് നല്കിയത്. ചെക്ക് നൽകി ഹൈറേഞ്ചിന്റെ വിവിധ മേഖലകളിൽ നിന്നും ടൺ കണക്കിന് ഏലയ്ക്ക വാങ്ങിയ സ്ഥാപന നടത്തിപ്പുകാരും പാലക്കാട് സ്വദേശിയായ ഉടമ നസീറും പിന്നീട് മുങ്ങി.

ചെക്കുമായി ബാങ്കിൽ ചെന്ന കർഷകർക്ക് അക്കൗണ്ടിൽ പണമില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ തട്ടിപ്പ് മനസിലാക്കിയ കർഷകർ സ്ഥാപന ഉടമയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇയാളുടെ വിവിധ ഫോൺ നമ്പറുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഹൈറേഞ്ചിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ തട്ടിപ്പ് സംബന്ധിച്ച് കർഷകർ പരാതി നൽകിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img