web analytics

പത്ത് കോൺഗ്രസ് നേതാക്കൾ, നാല് എൻസിപി നേതാക്കൾ, നാല് ശിവസേന നേതാക്കൾ….അഴിമതി ആരോപണക്കേസിൽ കേന്ദ്ര ഏജൻസികളിൽനിന്ന് അന്വേഷണം നേരിട്ടതിനെ തുടർന്ന് ബിജെപിയിൽ ചേർന്നത് 25 പ്രതിപക്ഷ നേതാക്കൾ

2014ന് ശേഷം അഴിമതി ആരോപണക്കേസിൽ കേന്ദ്ര ഏജൻസികളിൽനിന്ന് അന്വേഷണം നേരിട്ട 25 പ്രതിപക്ഷ നേതാക്കൾ ബിജെപിയിൽ ചേർന്നെന്ന് റിപ്പോർട്ട്. പത്ത് കോൺഗ്രസ് നേതാക്കൾ, നാല് എൻസിപി നേതാക്കൾ, നാല് ശിവസേന നേതാക്കൾ, മൂന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കൾ, രണ്ട് ടിഡിപി നേതാക്കൾ, ഒരു എസ് പി നേതാവ്, ഒരു വൈഎസ്ആർസിപി നേതാവ് എന്നിങ്ങനെയാണ് ബിജെപിയിൽ ചേർന്നത്. ഈ വർഷം മാത്രം ആറ് പ്രമുഖ നേതാക്കളാണ് മറ്റ് പാർട്ടികളിൽനിന്ന് ബിജെപിയിൽ ചേക്കേറിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ പാർട്ടിമാറ്റമെന്നതും ശ്രദ്ധേയമാണ്. അഴിമതി ആരോപണക്കാരായ രാഷ്ട്രീയക്കാർ പാർട്ടിവിട്ട് ബിജെപിയിൽ ചേർന്നാൽ നിയമനടപടികൾ നേരിടേണ്ട എന്നതുകൊണ്ട് ബിജെപിയുടെ ഈ രീതിയെ ‘വാഷിങ് മെഷീൻ’ എന്നാണ് പ്രതിപക്ഷം വിളിക്കുന്നത്.

ഇതിൽ 23 നേതാക്കളുടെ കേസ് ഒഴിവാക്കിയെന്ന് ദി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 25ൽ മൂന്ന് കേസ് അവസാനിപ്പിക്കുകയും 20 എണ്ണം സ്തംഭനാവസ്ഥയിലുമാണ്. നേതാക്കളുടെ പാർട്ടി കൂറുമാറ്റത്തിനുശേഷം അന്വേഷണ ഏജൻസികളുടെ നടപടിയും അവസാനിച്ചമട്ടാണ്.

ബിജെപിയിൽ ചേർന്ന 25 നേതാക്കളിൽ 12 പേരും മഹാരാഷ്ട്രക്കാരാണ്.
എന്നാൽ അഴിമതി ആരോപണങ്ങൾ വരുമ്പോൾ പ്രതിപക്ഷ നേതാക്കൾ പാർട്ടി മാറുന്നത് ആദ്യത്തെ കാര്യമല്ലെന്ന് ഉദാഹരണ സഹിതം ഇന്ത്യൻ എക്‌സ്പ്രസ് ചൂണ്ടിക്കാട്ടുന്നു. 2009ൽ കോൺഗ്രസ് നയിക്കുന്ന യുപിഎ സർക്കാരിന്റെ കാലത്ത് ബിഎസ്‌പിയിൽനിന്ന് മായാവതിയും എസ്‌പിയിൽനിന്ന് മുലായം സിങ്ങും യുപിഎയിലേക്ക് ചേർന്നതോടെ ഇവർക്കെതിരെയുള്ള അഴിമതിക്കേസിന്റെ ഗതിതന്നെ സിബിഐ മാറ്റിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

​‘റെഡ് ആർമി’ പേജും വ്യാജ പ്രൊഫൈലുകളും കുടുങ്ങും! സ്ക്രീൻഷോട്ടുകൾ സഹിതം പരാതി നൽകി കോൺഗ്രസ് നേതാവ്

​‘റെഡ് ആർമി’ പേജും വ്യാജ പ്രൊഫൈലുകളും കുടുങ്ങും! സ്ക്രീൻഷോട്ടുകൾ സഹിതം പരാതി നൽകി...

ഹർഷിനയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥിരം ജോലി! “ഇത് സമരത്തിന് ലഭിച്ച നീതി, പരിഹസിച്ചവർക്കുള്ള മറുപടി”

ഹർഷിനയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥിരം ജോലി! “ഇത് സമരത്തിന് ലഭിച്ച...

നവകേരള മർദ്ദനക്കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ ഉൾപ്പെടെ 5 പോലീസുകാർക്ക് സസ്‌പെൻഷൻ!

നവകേരള മർദ്ദനക്കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ ഉൾപ്പെടെ 5 പോലീസുകാർക്ക്...

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്! ഫലം വേഗത്തിൽ അറിയാനുള്ള വഴികൾ ഇതാ

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്!...

Related Articles

Popular Categories

spot_imgspot_img