web analytics

അന്യപുരുഷൻമാരും സ്ത്രീകളും ഇടകലർന്ന് അഭ്യാസം വേണ്ട; മെക് 7 കൂട്ടായ്‌മക്കെതിരെ സമസ്ത

കോഴിക്കോട്: മത മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള വ്യായാമത്തിനെതിരെ സുന്നി വിശ്വാസികൾ ജാ​ഗ്രത പുലർത്തണമെന്ന് സമസ്ത കാന്തപുരം വിഭാ​ഗം.

അന്യപുരുഷൻമാരും സ്ത്രീകളും ഇടകലർന്ന് അഭ്യാസം നടത്തുന്നത് മതവിരുദ്ധമാണെന്നാണ് കാന്തപുരം വിഭാ​ഗം പറയുന്നത്. വിശ്വാസ വിരുദ്ധമായ ​ഗാനങ്ങളും ക്ലാസുകളും സംഘടിപ്പിക്കുന്നത് അം​ഗീകരിക്കാനാകില്ല. ആരോഗ്യസംരക്ഷണത്തിന് ഇസ്‌ലാം വളരെ പ്രാധാന്യം നൽകുന്നുണ്ടെന്നും മത നിയമങ്ങൾക്ക് വിധേയമായി ആവശ്യമായ വ്യായാമം വിരോധിക്കപ്പെട്ടതല്ല. വ്യായാമത്തിന്റെ പേരിൽ ആയാലും സ്ത്രീകളും പുരുഷൻമാരും ഇടകലരാൻ പാടില്ലെന്നുമുള്ള അതിവിചിത്രമായ നിബന്ധനകളാണ് ഇവർ മുന്നോട്ട് വെച്ചിരിക്കുന്നത്.

വിവാദമായ മെക് 7 ൻ വ്യായാമ കൂട്ട്മയ്‌ക്കെതിരെയാണ് വിമർശനം ഉയർന്നിരിക്കുന്നത്. നേരത്തെയും മെക് 7 നെതിരെ കാന്തപുരം വിഭാ​ഗം രം​ഗത്ത് വന്നിരുന്നു. രാഷ്‌ട്രീയപരമായും സംഘടനാപരമായുള്ള എതിർപ്പായിരുന്നു അന്ന് പ്രകടമാക്കിയത്. മെക് 7 ന്റെ പ്രവർത്തന രീതികൾ മത വിശ്വാസത്തിന് എതിരാണെന്നാണ് സമസ്തയുടെ ഇപ്പോഴത്തെ നിലപാട്.

സ്ത്രീകളും പുരുഷൻമാരും ഒന്നിച്ച് ഇരിക്കുന്നതിനും അടുത്ത് ഇടപഴകുന്നതിനുമെതിരെ നേരത്തേയും സമസ്ത രം​ഗത്ത് വന്നിരുന്നു. എന്നാൽ ഇപ്പോൾ വ്യായാമത്തിന്റെ കാര്യത്തിലും സമാന നിലപാട് ആവർത്തിക്കുകയാണ്.

മലബാർ മേഖലയിൽ മെക് 7 ന്റെ പ്രവർത്തനം വ്യാപകമാണ്. മുസ്ലീം സ്ത്രീകളും ഇതിൽ വ്യാപകമായി പങ്കെടുക്കുന്നുണ്ട്. കാന്തപുരം വിഭാ​ഗത്തിന്റെ പ്രസ്താവന പുറത്ത് വന്നതോടെ മുസ്ലീം സ്ത്രീകളുടെ പങ്കാളിത്തത്തിന് മതപരമായ കടിഞ്ഞാൺ വീണിരിക്കുകയാണ്

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img