ഏതൊക്കെ നാടുകളിലെ രുചി വൈവിധ്യങ്ങള്‍ പരീക്ഷിച്ചാലും നമ്മള്‍ മലയാളികള്‍ക്ക് നാടന്‍ രുചിയോട് തോന്നുന്ന ഇഷ്ടം ഒന്ന് വേറെ തന്നെയാണ്..അത്തരമൊരു നാടന്‍ വിഭവമാണ് ഇത്തവണ പരിചയപ്പെടുത്തുന്നത്..
ആവശ്യമായ സാധനങ്ങള്‍
1.തുവരപരിപ്പ് – ഒരു കപ്പ്
വെള്ളം – പാകത്തിന്
വറ്റല്‍മുളക് – ഒന്ന്
2.വെളിച്ചെണ്ണ- ഒരു വലിയ സ്പൂണ്‍
3.ഇഞ്ചി, പൊടിയായി അരിഞ്ഞത് – അര ചെറിയ സ്പൂണ്‍
4.പച്ചമുളക് – നാല്
ചുവന്നുള്ളി – ഒരു കപ്പ്
ശര്‍ക്കര – ഒരു ചെറിയ സ്പൂണ്‍
5.തക്കാളി – ഒന്ന്
6.മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂണ്‍
സാമ്പാര്‍ പൊടി – രണ്ടര ചെറിയ സ്പൂണ്‍
7.പുളി – ഒരു നെല്ലിക്ക വലുപ്പത്തില്‍, ഒന്നര കപ്പ് വെള്ളത്തില്‍ കുതിര്‍ത്തത്
ഉപ്പ് – പാകത്തിന്
8.വെളിച്ചെണ്ണ – രണ്ടു ചെറിയ സ്പൂണ്‍
കടുക് – ഒരു ചെറിയ സ്പൂണ്‍
ഉലുവ – അര ചെറിയ സ്പൂണ്‍
ജീരകം- ഒരു ചെറിയ സ്പൂണ്‍
വറ്റല്‍മുളക് – മൂന്ന്
കറിവേപ്പില – രണ്ടു തണ്ട്
പാകം ചെയ്യുന്ന വിധം
ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് പ്രഷര്‍ കുക്കറില്‍ വേവിച്ചു മാറ്റി വയ്ക്കുക.
പാനില്‍ എണ്ണ ചൂടാക്കി ഇഞ്ചി ചേര്‍ത്തു വഴറ്റുക.
പച്ചമണം മാറുമ്പോള്‍ നാലാമത്തെ ചേരുവ ചേര്‍ത്തു നന്നായി വഴറ്റുക.
ചുവന്നുള്ളിയുടെ നിറം മാറി വരുമ്പോള്‍ തക്കാളി ചേര്‍ത്തു വഴറ്റുക. ഒരുപാട് വഴന്നു പോകരുത്.
ഇതിലേക്ക് ആറാമത്തെ ചേരുവകള്‍ ചേര്‍ത്തു വഴറ്റണം.
പച്ചമണം മാറുമ്പോള്‍ പുളിവെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്തു തിളപ്പിക്കുക.
വേവിച്ചു വച്ചിരിക്കുന്ന പരിപ്പും ചേര്‍ത്ത് ഒന്നു കൂടി തിളപ്പിക്കുക. ആവശ്യമെങ്കില്‍ കൂടുതല്‍ വെള്ളം ചേര്‍ക്കാം.
എട്ടാമത്തെ ചേരുവ താളിച്ച് സാമ്പാറില്‍ ഒഴിച്ചു വിളമ്പാം.