തിരുവനന്തപുരം : സ്ത്രീധനം നൽകാത്തതിനനാൽ ആത്മഹത്യ ചെയ്യേണ്ടി വന്ന ഡോക്ടർ ഷഹാനയുടെ കേസ് അന്വേഷണം ഇഴയുന്നതായി സംശയം. പതിനഞ്ച് ഏക്കർ, 150 കിലോസ്വർണം, അരകോടിയിലേറെ വിലയുള്ള ബി.എം.ഡൗ കാർ എന്നിവ സ്ത്രീധനമായി ചോദിച്ച് റുവൈസിന്റെ പിതാവ് കരുനാഗപ്പള്ളി കോഴിക്കോട് ഇടയില വീട്ടിൽ അബ്ദുൽ റഷീദിനെ പിടികൂടാനാവാതെ പൊലീസ്അബ്ദുൾ റഷീദ് ഇപ്പോഴും ഒളിവിൽ . വലിയ രാഷ്ട്രിയ സ്വാധീനമുള്ള അബ്ദുൾ റഷീദ് കാറിൽ കുടുംബവുമൊത്താണ് രക്ഷപ്പെട്ടിരിക്കുന്നത്. റുവൈസിന്റെ പിതാവിന്റെ കേസിലെ പങ്ക് അറിയാമായിരുന്നിട്ടും തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് കേസ് എടുക്കാൻ ആദ്യ ഘട്ടത്തിൽ താൽപര്യം കാണിച്ചില്ല. ഇതാണ് അബ്ദുൾ റഷീദിന് രക്ഷപ്പെടാൻ അവസരം ഒരുക്കിയെന്നാണ് ആക്ഷേപം. സ്ഥിരമായ ഉപയോഗിക്കുന്ന ഫോൺ വീട്ടിൽ തന്നെ ഉപേക്ഷിച്ചാണ് റുവൈസിന്റെ പിതാവും മറ്റ് കുടുംബാഗങ്ങളും രക്ഷപ്പെട്ടിരിക്കുന്നത്. ഒളിവിൽ ഇരുന്ന് കൊണ്ട് മുൻകൂർ ജാമ്യത്തിനും ശ്രമിക്കുന്നുണ്ട്.
ഷഹനയുടെ മരണത്തിനു കാരണമായ സ്ത്രീധനത്തിനായി സമ്മർദ്ദം ചെലുത്തിയതിനാണ് റഷീദിനെ പ്രതിയാക്കിയത്. റുവൈസിന്റെ കൂടുതൽ ബന്ധുക്കൾ പ്രതികളാകുമോയെന്ന് പരിശോധിക്കുകയാണെന്ന് പോലീസ് പറഞ്ഞു. സംശയമുള്ളതും അല്ലാത്തതുമായ ബന്ധുക്കളുടെ വീടുകൾ നിരീക്ഷണത്തിലാണെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും ഇത് വരെ ഒളിവിൽ കഴിയുന്ന സ്ഥലത്തെക്കുറിച്ച് ഒരു സൂചന പോലും പോലീസിന് ലഭിച്ചിട്ടില്ല. ഇതിനിടയിൽ റിമാൻഡിലായ ഒന്നാം പ്രതി റുവൈസിനെ കസ്റ്റഡിയിൽ വാങ്ങാൻ മെഡിക്കൽ കോളേജ് പൊലീസ് അപേക്ഷ നൽകി. ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് റുവൈസ് അപേക്ഷ നൽകിയതിന് പിന്നാലെയാണ് പോലീസ് നടപടി. ഇയാളെ ചൊവ്വാഴ്ച ഹാജരാക്കാൻ കോടതി ജയിൽ അധികൃതർക്കു നിർദ്ദേശം നൽകി. ചൊവ്വാഴ്ച്ച തന്നെ റുവൈസിലെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുക്കലും കൂടുതൽ ചോദ്യം ചെയ്യലുമുണ്ടാകും.ഇരുവരുടെയും വിവാഹവുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട്ടിലും കരുനാഗപ്പള്ളിയിലും ചില ചടങ്ങുകൾ നടന്നു. ഇതേക്കുറിച്ചും പൊലീസ് അന്വേഷിക്കും. ഷഹന എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. അതിലെ വരികളുടെയും പെൺകുട്ടിയുടെ ബന്ധുക്കളുടെ മൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് റുവൈസിനെയും പിതാവിനെയും പ്രതികളാക്കിയത്.
അതേ സമയം ഷഹാനയുടെ ആത്മഹത്യാ കുറിപ്പുകളും ചാറ്റുകളും മറച്ച് വച്ച് മാധ്യമങ്ങളെയടക്കം തെറ്റ്ദ്ധരിപ്പിച്ച മെഡിക്കൽ കോളേജ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഒ.പി.ഹരിലാൽ സാമൂഹിക മാധ്യമത്തിലൂടെ മാധ്യമങ്ങൾക്കെതിരെ രംഗത്ത് എത്തി. ഒരു കേസ് ആദ്യം മാധ്യമങ്ങൾക്ക് കച്ചവടത്തിന് കൊടുക്കണമെന്ന നിലപാട് നാടിന് ശാപമാണ്. അവരോട് സഹകരിക്കാത്ത ഉദ്യോഗസ്ഥനെതിരെ എന്തും എഴുതുമെന്നും പോസ്റ്റിൽ ആക്ഷേപം.
ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഡോക്ടർ ഷഹാന എഴുതി എഴുതിയ കത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നു.
ഇതൊരു സാധാരണ രീതിയിലുള്ള വിവാഹാലോചന മാത്രമായിരുന്നെങ്കിൽ താൻ ഈ വിവാഹത്തിൽ നിന്ന് പിൻമാറുമായിരുന്നു. പക്ഷേ എനിക്ക് ഇനി ജീവീതത്തിൽ മറ്റൊരാളെ ചിന്തിക്കാനാകില്ലെന്ന് ഷഹനയുടെ കുറിപ്പിലുണ്ട്. റുവൈസുമായുള്ള അടുപ്പം ഷഹനയുടെ വരികളിൽ നിന്ന് വ്യക്തമാണെന്ന് പൊലീസ് പറയുന്നു.
കുറിപ്പിന്റെ ആദ്യഭാഗങ്ങളിൽ പിതാവിന്റെ മരണവും തുടർന്നുള്ള കുടുംബ സാഹചര്യവുമാണുള്ളത്. അവൻ ഇങ്ങനെ സ്ത്രീധനം ചോദിക്കുന്നത് സഹോദരിക്ക് വേണ്ടിയാണോയെന്ന് ചോദിച്ചാണ് കുറിപ്പ് അവസാനിക്കുന്നത്.മൂന്ന് ഒ.പി ടിക്കറ്റുകളിലായാണ് വിശദമായ ആത്മഹത്യാ കുറിപ്പ്. കാഷ്വാലിറ്റിയിൽ നിന്ന് രോഗികൾക്ക് നൽകുന്ന റോസ് നിറത്തിലുള്ള ഒ.പി ടിക്കറ്റുകളുടെ ഇരുവശങ്ങളിലുമായാണ് കുറിപ്പ്.
ഷഹനയുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെങ്കിലും അദ്യം അത് നിസാരവത്കരിക്കുന്ന നടപടിയായിരുന്നു മെഡിക്കൽ കോളേജ് പൊലീസ് സ്വീകരിച്ചത്. എന്നാൽ ഷഹനയും റുവൈസും തമ്മിലുള്ള ബന്ധം അറിയാവുന്നവർ റുവൈസിന്റെ പങ്കിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പ്രചരിപ്പിച്ചതോടെയാണ് പുറം ലോകം സംഭവത്തെക്കുറിച്ച് അറിയുന്നത്. തുടർന്ന് ആരോഗ്യവകുപ്പാണ് ആദ്യം അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിന് ശേഷമാണ് പോലീസ് നടപടികളെടുത്തത്.