സന്ധിവാതം മൂലം ബുദ്ധിമുട്ടുകയാണോ? മാറാൻ കടുവാമൂത്രം ബെസ്റ്റാ, വില 250 മില്ലിക്ക് 596 രൂപ!

സന്ധിവാതം, ഉളുക്ക്, പേശിവേദന എന്നിവയെല്ലാം മാറുമെന്നാണ് അധികൃതരുടെ അവകാശവാദം

സന്ധിവാതം മാറാനായി കടുവാ മൂത്രവും വിൽപ്പനയ്ക്ക്. ചൈനയിലെ ദി യാൻ ബിഫെൻജിക്സിയ മൃഗശാലാ അധികൃതരാണ് കടുവയുടെ മൂത്രം വില്പനയ്ക്ക് വെച്ചത്. സന്ധിവാതം, ഉളുക്ക്, പേശിവേദന എന്നിവയെല്ലാം മാറുമെന്നാണ് അധികൃതരുടെ അവകാശവാദം. 250 മില്ലി ലിറ്റർ മൂത്രത്തിന് 596 രൂപയാണ് (50 യുവാൻ) വില.(Zoo sells tiger urine as a cure for arthritis)

വൈറ്റ് വൈനും ഒരു കഷ്ണം ഇഞ്ചിയും ചേർന്ന മിശ്രിതത്തില്‍ കടുവയുടെ മൂത്രം കൂടി കലർത്തി വേദനയുള്ള ഭാഗത്ത് പുരട്ടണമെന്നാണ് മൃഗശാലാ അധികൃതർ പറയുന്നത്. കടുവാമൂത്രം കുടിക്കുന്നതും നല്ലതാണെന്നും ഇവർ അവകാശപ്പെടുന്നു. എന്നാൽ എന്തെങ്കിലും വിധത്തിലുള്ള അലർജി അനുഭവപ്പെട്ടാല്‍ മൂത്രം കുടിക്കുന്നത് നിർത്തണമെന്നും മൃഗശാല അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ഒരു പഠനവും നടന്നിട്ടില്ലെന്നും ശാസ്ത്രീയ അടിത്തറയില്ലെന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി. മരുന്ന് വില്‍പ്പന സംബന്ധിച്ച് സര്‍ക്കാരിന്റെ ശക്തമായ നിയമം നിലനിൽക്കുന്ന സാഹചര്യത്തിൽ എങ്ങനെയാണ് ഇവര്‍ വില്‍പ്പന നടത്തുന്നതെന്ന് അറിയില്ലെന്നും ആരോഗ്യ വിദഗ്ധര്‍ പ്രതികരിച്ചു.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

മത്സ്യത്തൊഴിലാളിയെ കാണാനില്ല

മത്സ്യത്തൊഴിലാളിയെ കാണാനില്ല വിഴിഞ്ഞത്ത് മീൻപിടിത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലിൽ കാണാതായി. പൂവാർ തിരുപുറം...

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു. ഇന്നലെ...

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ്…!

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ് യൂറോപ്യൻ യൂണിയനിൽ നിന്നും മെക്‌സിക്കോയിൽ നിന്നുമുള്ള ഇറക്കുമതി...

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമ...

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു അകന്നുകഴിയുന്ന വിരോധത്തിൽ ഭാര്യയുടെയും 17 കാരിയായ മകളുടെയും...

കട്ടപ്പനയിൽ സ്ഥാപനത്തിലെ ഇരുമ്പ് ജനൽ മോഷ്ടിച്ചു കടത്തി; പ്രതികൾ അറസ്റ്റിൽ: വീഡിയോ കാണാം

കട്ടപ്പനയിൽ സ്വകാര്യ സ്ഥാപനത്തിലെ ഇരുമ്പ് ജനൽ മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റ പ്രതികൾ...

Related Articles

Popular Categories

spot_imgspot_img