web analytics

ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി

കോഴിക്കോട് യുവമോർച്ച-എസ്എഫ്ഐ സംഘർഷം

ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി; കോഴിക്കോട് സംഘർഷം

കോഴിക്കോട്: മന്ത്രി ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായി യുവമോർച്ച പ്രവർത്തകർ.

കോഴിക്കോട് തളിയിലെ ജൂബിലി ഹോളിലെ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം.

എന്നാൽ വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിഷേധത്തിന് ശ്രമിച്ച എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു. ഇത് സംഘർഷത്തിൽ കലാശിക്കുകയും ചെറിയതു.

തുടർന്ന് മന്ത്രിക്കെതിരെ പ്രതിഷേധിച്ച യുവമോർച്ച പ്രവർത്തകരെ സംഭവസ്ഥലത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.

അതേസമയം യുവമോർച്ച പ്രവർത്തകരെ എസ്എഫ്ഐക്കാർക്ക് മർദിക്കാനായി പൊലീസുകാർ തങ്ങളെ ഇട്ടുകൊടുക്കുകയായിരുന്നുവെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.

ചായ കുടിക്കാൻ പോയ പ്രവർത്തകരെയാണ് മർദിച്ചത് എന്ന് കോഴിക്കോട് ജില്ലാ അധ്യക്ഷൻ കെ പി പ്രകാശ് ബാബു പറഞ്ഞു.

തങ്ങളുടെ പ്രവർത്തകരെ സിപിഐഎം പ്രവർത്തകരും പൊലീസും തല്ലി എന്നും അദ്ദേഹം ആരോപിച്ചു.

കൊള്ളാൻ മാത്രം പഠിച്ചവരല്ല തങ്ങൾ. പൊലീസുകാർ ക്രിമിനലുകളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ അടിക്ക് തിരിച്ചടി നൽകും.

അടിച്ചുതീർക്കാനാണെങ്കിൽ അടിച്ചുതീർക്കാം. പൊലീസ് വേണ്ട നടപടി എടുത്തില്ലെങ്കിൽ എന്ത് ചെയ്യണമെന്ന് ബിജെപിക്ക് അറിയാമെന്നും പ്രകാശ് ബാബു വ്യക്തമാക്കി.

രാജ്ഭവനിൽ നടന്ന സ്കൗട്ടിൻറെ സർട്ടിഫികറ്റ് വിതരണ പരിപാടിക്കിടെയായിരുന്നു മന്ത്രി വി ശിവൻകുട്ടിയുടെ ബഹിഷ്കരണം.

പരിപാടിയുടെ ഷെഡ്യൂളിൽ ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചന നടത്തും എന്നത് ഇല്ലായിരുന്നു.

എന്നാൽ മന്ത്രി എത്തിയപ്പോൾ വേദിയിൽ ഭാരതാംബയുടെ ചിത്രം ആണ് കാണുന്നത്. കൂടാതെ ചിത്രത്തിൽ പൂ ഇടുന്ന ചടങ്ങ് കണ്ടുവെന്നും മന്ത്രി പറഞ്ഞു.

അതിനാലാണ് മന്ത്രി വേദിയിൽ നിന്ന് ഇറങ്ങിപ്പോയത്.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലുള്ള സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ പരിപാടിയായിരുന്നു വ്യാഴാഴ്ച രാജ്ഭവനിൽ നടന്നത്.

പരിപാടിയിൽ ഭാരതാംബ ചിത്രത്തിന് മുന്നിൽ വിളക്കു കൊളുത്തിയിരുന്നു.

റസീനയുടെ മരണം; ആൺസുഹൃത്ത് ഹാജരായി

തുടർന്നാണ് താൻ പരിപാടി ബഹിഷ്കരിക്കുന്നെന്ന് പ്രഖ്യാപിച്ച് വി. ശിവൻകുട്ടി ഇറങ്ങിയത്. തുടർന്ന് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളോട് പറയുകയും ചെയ്തു.

ഗാന്ധി ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തുന്നതിൽ തെറ്റില്ലെന്നും എന്നാൽ, രാജ്യസങ്കൽപ്പത്തിന് ചേർന്ന ചിത്രമായിരുന്നില്ല രാജ്ഭവനിൽ ഉണ്ടായിരുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.

മന്ത്രി സ്കൗട്ട് ആൻഡ് ഗൈഡ്സ് അവാർഡ് നേടിയ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ അറിയിച്ച് മടങ്ങി.

ഗവർണർ എന്ന വ്യക്തിയോടുള്ള പ്രതിഷേധമല്ല, രാജ്യതാത്പര്യത്തിന് വിരുദ്ധമായ സങ്കൽപ്പത്തോടാണ് പ്രതിഷേധം. എന്റെ രാജ്യം ഇന്ത്യയാണ്.

ഭരണഘടനയാണ് രാജ്യത്തിന്റെ നട്ടെല്ല്. മറ്റൊരു രാഷ്ട്രസങ്കല്പവും അതിന് മുകളിൽ അല്ല. ഗവർണർക്ക് മുന്നിൽത്തന്നെ പ്രതിഷേധം അറിയിച്ചു.

ഗവർണർ ഒന്നും മിണ്ടിയില്ല. ആട്ടുകല്ലിന് കാറ്റുപിടിച്ചതുപോലെ ഇരുന്നു. ഇത് കേരളത്തിൻറെ പ്രതിഷേധമാണെന്ന് അറിയിച്ചു, മന്ത്രി പറഞ്ഞിരുന്നു.

ബഹിഷ്കരണം ഇതാദ്യമായല്ല

ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്ന രാജ്ഭവന്റെ നിർദേശം അവഗണിച്ചതിനെ തുടർന്ന് രാജ്ഭവനിൽ ജൂൺ അഞ്ചിന് നിശ്ചയിച്ചിരുന്ന പരിസ്ഥിതി ദിനാഘോഷ പരിപാടി കൃഷിവകുപ്പ് മാറ്റിയിരുന്നു. അതിനിടെയാണ് വീണ്ടും വിവാദം ഉണ്ടായിരിക്കുന്നത്.

ആർഎസ്എസിൽ ആചരിക്കുന്ന ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചനയും ദീപം തെളിയിക്കണമെന്ന രാജ്ഭവൻ നിലപാടിനെ തുടർന്നായിരുന്നു ജൂൺ അഞ്ചിലെ പരിപാടി മാറ്റിയത്.

എന്നാൽ ഇത് സർക്കാർ പരിപാടിയിൽ ഉൾപ്പെടുന്നതല്ലെന്ന് കൃഷി മന്ത്രിയുടെ ഓഫീസ് രാജ്ഭവനെ അറിയിച്ചു. പരിപാടി നടത്തണമെങ്കിൽ ഇത് നിർബന്ധമെന്ന് രാജ്ഭവൻ നിലപാടെടുത്തു.

തുടർന്ന് അവസാന നിമിഷമാണ് രാജ്ഭവൻ പരിപാടിയിൽ മാറ്റങ്ങൾ വരുത്തിയത്.

Summary: Yuva Morcha activists staged a black flag protest against Minister V. Sivankutty in Kozhikode. The protest took place when the minister arrived to attend an event at Jubilee Hall in Thali.

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

പട്ടാപ്പകൽ റോഡിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ യുവാവിന്റെ ശ്രമം; യുവതിക്ക് രക്ഷകരായി യുവാക്കൾ

പട്ടാപ്പകൽ റോഡിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ യുവാവിന്റെ ശ്രമം ബെംഗളൂരുവിലെ നെലമംഗലയിൽ...

കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വേനൽമഴ കനക്കുന്നു, ഇന്നും കനത്ത മഴ തുടരും; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്; ഇടിമിന്നലിനും സാധ്യത

കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വേനൽമഴ കനക്കുന്നു സംസ്ഥാനത്ത് കാലവർഷത്തിന് മുന്നോടിയായുള്ള വേനൽമഴ...

Related Articles

Popular Categories

spot_imgspot_img