ആലപ്പുഴയിൽ ടാക്‌സി ഡ്രൈവറുടെ പല്ല് ഇടിച്ച് തെറിപ്പിച്ചു യുവാക്കൾ
ആലപ്പുഴ: വിനോദസഞ്ചാരികളുമായി പുന്നമടയിലെത്തിയ ടാക്‌സി ഡ്രൈവറെ സംഘം ചേർന്ന് മർദ്ദിച്ച സംഭവം ആശങ്ക ഉയർത്തുന്നു.
വൈക്കം മറവൻതുരുത്ത് വെണ്ണാറപറമ്പിൽ സ്വദേശിയായ 61 കാരനായ വി.ടി. സുധീരിനാണ് ആക്രമണം നേരിടേണ്ടി വന്നത്.
മർദ്ദനത്തിനിടെ സുധീരിന്റെ ഒരു പല്ല് ഇളകിത്തെറിച്ചു. ആലപ്പുഴയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പുന്നമടയിൽ തന്നെയാണ് ഈ ആക്രമണം നടന്നത്.
ശനിയാഴ്ച വൈകീട്ട് 5.30 ഓടെയാണ് സംഭവമുണ്ടായത്. എറണാകുളം ഭാഗത്ത് നിന്നുള്ള വിദേശ വിനോദസഞ്ചാരികളുമായി പുന്നമടയിൽ എത്തിയതായിരുന്നു സുധീർ.
സഞ്ചാരികൾ ബോട്ടിങ്ങിന് പോയതിനെ തുടർന്ന് സുധീർ സ്വകാര്യ പാർക്കിങ് മൈതാനിയിൽ ടാക്‌സിക്കു പുറത്ത് ഇരുന്ന് വിശ്രമിക്കുകയായിരുന്നു.
അതിനിടയിൽ തന്നെ സമീപത്ത് ബോട്ടിങ് തീർത്ത് മടങ്ങിയെത്തിയ മറ്റൊരു സംഘം മദ്യപിക്കുന്നത് സുധീർ ശ്രദ്ധിച്ചിരുന്നു. മദ്യത്തിന്റെ തുള്ളികൾ സുധീരിന്റെ ദേഹത്ത് വീണതിനെ തുടർന്ന് അദ്ദേഹം അത് ചോദ്യം ചെയ്തപ്പോഴാണ് പ്രശ്നം രൂക്ഷമാകുന്നത്.
അമ്പലക്കള്ളന്മാർ വിഗ്രഹത്തിനൊപ്പം സിസിടിവിയും കടത്തി; സംഭവം ഇടുക്കിയിൽ
ചോദ്യം ചെയ്തതിൽ അസ്വസ്ഥരായ അവർ സുധീരിനോട് വാക്കേറ്റം നടത്തുകയും പിന്നീട് സംഘമായി ആക്രമിക്കുകയും ചെയ്തു. മുഖത്ത് നേരിട്ട് അടിച്ചുകൊണ്ടായിരുന്നു മർദ്ദനം. ഇതിന്റെ ആഘാതത്തിൽ സുധീരിന്റെ ഒരു പല്ല് ഇകളിത്തത്തെറിക്കുകയായിരുന്നു.
ആക്രമണത്തിനുശേഷം സുധീരിന് ശക്തമായ വേദന അനുഭവപ്പെടുകയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇപ്പോൾ അദ്ദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തെക്കുറിച്ച് അറിഞ്ഞെത്തിയ പുന്നമട നോർത്ത് പൊലീസ്, ആക്രമണത്തിൽ പങ്കെടുത്ത കായംകുളം സ്വദേശികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതികളെ തിരിച്ചറിയാനും പിടികൂടാനുമുള്ള അന്വേഷണം തുടരുകയാണ്.
കേരളത്തിന്റെ പ്രധാന ടൂറിസ്റ്റ് ഹബ് എന്ന നിലയിൽ പുന്നമട പ്രദേശം ദിവസവും നൂറുകണക്കിന് ദേശിയ-അന്താരാഷ്ട്ര വിനോദസഞ്ചാരികളെ ആകർഷിക്കുന്നിടമാണ്.
എന്നാൽ ഇത്തരത്തിലുള്ള അക്രമസംഭവങ്ങൾ ടൂറിസം മേഖലയെ തന്നെ ബാധിക്കുമെന്ന ആശങ്ക ഉയർന്നിരിക്കുകയാണ്. വിദേശ സഞ്ചാരികളോടൊപ്പം ഡ്യൂട്ടിയിൽ ഇരിക്കുന്ന ഡ്രൈവർമാർക്കും സുരക്ഷിതത്വം ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് നാട്ടുക്കാർ പ്രതികരിച്ചു.
ടൂറിസം വളരുന്ന ആലപ്പുഴയിൽ ജീവനായി പ്രവർത്തിക്കുന്ന ഡ്രൈവർമാരടക്കമുള്ള ജനങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും, കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും പൊതുജനങ്ങൾ ആവശ്യപ്പെടുന്നു.









