വൈറലാകാൻ വേണ്ടി എന്തും ചെയ്യുന്ന യുവാക്കളുടെ കാലമാണ്. റീൽസ് ചിത്രീകരിക്കാൻ പോയി അപകടത്തിൽപ്പെട്ട നിരവധി വാർത്തകൾ നാം ദിവസവും കേൾക്കാറുണ്ട്. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
മഹീന്ദ്ര താർ എക്സ്യുവിയുമായി റീൽസ് ചിത്രീകരിക്കാൻ കടലിലിറങ്ങിയ യുവാക്കൾക്ക് കിടിലൻ പണിയാണ് കിട്ടിയത്. കടലിൽ കുടുങ്ങിയ വാഹനം ഏറെ പണിപ്പെട്ടാണ് യുവാക്കൾ കരയ്ക്ക് എത്തിച്ചത്.
ഗുജറാത്തിലെ മുദ്ര ബീച്ചിൽ ആണ് സംഭവം. കടൽ ഏറെ ക്ഷോഭിച്ചു നിൽക്കുന്ന സമയത്താണ് യുവാക്കളുടെ സാഹസിക അരങ്ങേറിയത്. സംഭവം അറിഞ്ഞ സ്ഥലത്തെത്തിയ പോലീസ് ഇവർക്കെതിരെ കേസെടുത്തു.
കഴിഞ്ഞദിവസം എടുക്കാനായി ബഹുനില കെട്ടിടത്തിന്റെ മുകളിൽ നിന്നും തൂങ്ങി ആടിയ യുവാവിനെയും യുവതിയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.