web analytics

പാലാ കിടങ്ങൂരിൽ മദ്യപാനത്തിനിടെ ഓട്ടംപോയതിന്റെ കൂലിയെച്ചൊല്ലി തർക്കം; മൂന്ന് സുഹൃത്തുക്കളെ കുത്തി യുവാവ്

വണ്ടിയോടിയതിന്റെ കൂലിയെ ചൊല്ലിയുള്ള തർക്കത്തിൽ കിടങ്ങൂർ കുമ്മണ്ണൂരിൽ മൂന്നുപേർക്ക് കുത്തേറ്റു. മദ്യപാനത്തെ തുടർന്നുണ്ടായ വാക്കേറ്റത്തിനിടയിലാണ് മൂന്നു പേർക്ക് കുത്തേറ്റത്. കുമ്മണ്ണൂർ സ്വദേശിയായ ഓട്ടോഡ്രൈവർ ഷാജനാണ് മൂന്നു പേരെയും കുത്തി പരിക്കേല്പിച്ചത്. മുൻപ് ഓട്ടം പോയതിന്റെ കൂലിയുമായി ബന്ധപ്പെട്ട തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. സുഹൃത്തുക്കളായ രതീഷ് , സുരേഷ് ബാബു, രാജേഷ് എന്നിവർക്കാണ് പരിക്കേറ്റത്. തർക്കത്തിനൊടുവിൽ താക്കോൽ കൂട്ടത്തിലുണ്ടായിരുന്ന ചെറിയ കത്തി ഉപയോഗിച്ച് ഷാജൻ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവരെ കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ദിവസങ്ങൾക്ക് മുമ്പ് ഓട്ടം പോയത് സംബന്ധിച്ച കൂലി ചോദിച്ചതാണ് തർക്കത്തിന് കാരണമായത്.

Read Also: വർക്കലയിൽ ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകർന്ന സംഭവം; കരാർ കമ്പനിക്ക് വീഴ്ച പറ്റിയെന്ന് ടൂറിസം വകുപ്പ്, നാളെ റിപ്പോർട്ട് നൽകും

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img