web analytics

മോഷ്ടിക്കാനിറങ്ങുന്നത് ഭാര്യയും കൗമാരക്കാരനുമൊത്ത്; ഞൊടിയിടയിൽ ബൈക്ക് കടത്താൻ വിദഗ്ദൻ: ഇരുപത് വയസിനുള്ളിൽ മോഷ്ടിച്ചു കൂട്ടിയ ബൈക്കുകളുടെ കണക്ക് ഞെട്ടിക്കുന്നത്….

ഇടുക്കി മൂന്നാറിൽ നിന്നും ബൈക്ക് മോഷ്ടിച്ചുകടത്തിയതിന് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്ത 20 കാരന്റെ മോഷണ ചരിത്രം ഞെട്ടിക്കുന്നത്. പുഞ്ചിരിക്കവല വെള്ളറയിൽ ജിഷ്ണു ബിജു (20) ആണ് വ്യാഴാഴ്ച അറസ്റ്റിലായത്.

ചെറുപ്രായത്തിൽ തന്നെ ഒട്ടേറെ മോഷണങ്ങൾ നടത്തിയ പ്രതി ജിഷ്ണു ഭാര്യ ജെസ്‌നയും 15 കാരനും ഒത്താണ് മോഷ്ടിക്കാനിറങ്ങുന്നത്. ബൈക്കുകളാണ് പ്രിയം.

കൂടെയുള്ള 15 കാരൻ മോഷണത്തിൽ അഗ്രഗണ്യനാണ്. പല തവണ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പ്രായപൂർത്തിയാകാത്ത കുറ്റവാളിയ്ക്ക് ലഭിയ്ക്കുന്ന ആനുകൂല്യങ്ങൾ ഉപയോഗിച്ച് പുറത്തിറങ്ങും.

ജിഷ്ണുവും കൗമാരക്കാരനും ഒട്ടേറെ മോഷണങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ചൊവ്വാഴ്ച ജിഷ്ണുവും 15 കാരനായ മറ്റൊരു പ്രതിയും ചേർന്ന് കട്ടപ്പനയിൽ നിന്നും ബൈക്ക് മോഷ്ടിച്ച് ശാന്തൻപാറയിൽ എത്തിയപ്പോൾ ബൈക്കിന്റെ പെട്രോൾ തീർന്നു.

ഇതോടെ ബൈക്ക് ഉപേക്ഷിച്ച് പ്രതികൾ രക്ഷപെട്ടു. പിന്നീട് മൂന്നാറിലെത്തിയ പ്രതിയും കൗമാരക്കാരനും അവിടെ നിന്നും മറ്റൊരു ബൈക്ക് മോഷ്ടിച്ച് കട്ടപ്പനയിലേക്ക് വന്നു. ബൈക്ക് മോഷണം പോയതായി പരാതി ലഭിച്ച പോലീസ് നടത്തിയ തിരച്ചിലിൽ ജിഷ്ണുവിനെ ബൈക്ക് ഉൾപ്പെടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img