web analytics

സ്റ്റാർ ഹോട്ടലിൽ താമസം; മുറി വാടകയും,ഭക്ഷണവും മദ്യവും കഴിച്ച വകയിൽ 3,01,969/-രൂപ ബിൽ; കൊച്ചിയിൽ യു.എൻ പ്രതിനിധി ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ

കൊച്ചി: യു.എൻ പ്രതിനിധി ചമഞ്ഞ് ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസിച്ച ശേഷം ലക്ഷങ്ങളുടെ ബില്ല് കൊടുക്കാതെ മുങ്ങുന്നതിനിടെ യുവാവ് പിടിയിൽ.

അഹമ്മദാബാദ് സ്വദേശി പർവേസ് മാലിക്കിനെയാണ് കൊച്ചി ഇൻഫോപാർക്ക് പൊലീസ് പിടികൂടിയത്. മൂന്ന് ലക്ഷം രൂപയുടെ ഹോട്ടൽ ബില്ലടക്കാതെ മുങ്ങുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്.

ഇൻഫോപാർക്കിന് സമീപത്തെ നോവാറ്റെൽ എന്ന ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസിച്ചിരുന്ന പ്രതി 3,01,969 രൂപയുടെ ബില്ലടക്കാതെ മുങ്ങാൻ ശ്രമം നടത്തുകയായിരുന്നു.

യു.എൻ. പ്രതിനിധിയാണ് താനെന്നും ഔദ്യോദിക ആവശ്യത്തിന് വന്നതാണെന്നും ഹോട്ടൽ ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ചാണ് കഴിഞ്ഞ ജനുവരി 13ന് ഇയാൾ മുറിയെടുത്തു താമസം തുടങ്ങിയത്.

മുറി വാടകയും,ഭക്ഷണവും മദ്യവും കഴിച്ച വകയിൽ 3,01,969/-രൂപ ബിൽ അടക്കാതെ വന്നതിനെ തുടർന്ന്ഹോട്ടൽ ജീവനക്കാർക്ക് സംശയം തോന്നുകയായിരുന്നു.

തുടർന്ന് നോവാറ്റെൽ മാനേജർ അമിത് ഗോസായി ഇൻഫോപാർക്ക് പൊലീസിനെ വിവരം അറിയിച്ചു. ഒരുമാസം യാത്ര ചെയ്ത വകയിൽ ഇയാൾ സ്വകാര്യ ട്രാവൽ ഏജൻസിക്ക് 76948 രൂപ നൽകാതെ കബളിപ്പിച്ചതായും പരാതിയുള്ളതായി ഇൻഫോപാർക്ക് പൊലീസ് ഇൻസ്പെക്ടർ സജീവ്കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ

പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ട: തനിക്കെതിരെ ഉയരുന്ന ലൈം​ഗികാരോപണങ്ങളിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി പാലക്കാട്...

വാഹനമിടിച്ച് വയോധികൻ മരിച്ച സംഭവം

വാഹനമിടിച്ച് വയോധികൻ മരിച്ച സംഭവം തിരുവനന്തപുരം: കിളിമാനൂരിൽ വയോധികന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന്റെ കൂടുതൽ...

തിരുവനന്തപുരത്ത് ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊന്നു

തിരുവനന്തപുരത്ത് ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊന്നു തിരുവനന്തപുരം: മദ്യലഹരിയിൽ ചെറുമകന്‍ ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ച മുത്തശ്ശൻ...

ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലര്‍ അടിച്ചു,

ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലര്‍ അടിച്ചു, ‘സൈക്കോ യുവദമ്പതികള്‍’ അറസ്റ്റിൽ പത്തനംതിട്ട: പത്തനംതിട്ട ചരൽക്കുന്നിൽ ഹണി...

സഹാറയിലുണ്ടൊരു അത്ഭുത കണ്ണ്

സഹാറയിലുണ്ടൊരു അത്ഭുത കണ്ണ് അറബി ഭാഷയിൽ സഹാറ എന്ന വാക്കിന് ''മരുഭൂമി'' എന്നാണ്...

വയനാട്ടിൽ 10 വർഷത്തിനിടെ മരിച്ചത് 5 നേതാക്കൾ

വയനാട്ടിൽ 10 വർഷത്തിനിടെ മരിച്ചത് 5 നേതാക്കൾ വയനാട്: കഴിഞ്ഞ കുറച്ച് നാളുകളായി...

Related Articles

Popular Categories

spot_imgspot_img