web analytics

പക്ഷികൾക്ക് തീറ്റ കൊടുക്കുന്നതിനായി പക്ഷിക്കൂട്ടിൽ കൈകടത്തിയ യുവതി മരണത്തിൽ നിന്നും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം !

പക്ഷികൾക്ക് തീറ്റ കൊടുക്കുന്നതിനായി പക്ഷിക്കൂട്ടിൽ കൈകടത്തിയ യുവതി ജീവഹാനിയുണ്ടാവാതെ രക്ഷപെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണ്. കപ്പൂർ പഞ്ചായത്തിലെ കാഞ്ഞിരത്താണിയിലാണ് സംഭവം നടന്നത്. പിലാക്കൽ ഉമ്മറിൻ്റെ വീട്ടിലെ പക്ഷികൾക്ക് തീറ്റ കൊടുക്കാൻ കൂട്ടിൽ കയ്യിട്ട ഉമ്മറിൻ്റെ മരുമകൾ ഫർഹാനയാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. (young woman who reached into the bird cage to feed the birds was saved from death)

കൂട്ടിൽ കയ്യിട്ട ഫർഹാനയെ കാത്തിരുന്നത് ഒന്നാംതരം മൂർഖൻ പാമ്പായിരുന്നു. ലൗ ബേർഡ്സിൻ്റെ കൂട്ടിലാണ് മുർഖർ പാമ്പ് കയറിയത്. രാവിലെ പത്ത് മണിയോടെ പക്ഷികൾക്ക് തീറ്റ നൽകാൻ കൂടിനടുത്തെത്തി. തീറ്റ നൽകുന്ന പാത്രം എടുക്കാൻ കൂട്ടിൽ കയ്യിടുന്നതിനിടെ ശബ്ദം കേട്ട് ശ്രദ്ധിച്ചപ്പോഴാണ് പത്തിവിരിച്ച് നിൽക്കുന്ന മുർഖൻ കണ്ണിൽ പെടുന്നത്.

തുടർന്ന് വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പാമ്പ് പിടുത്ത വിദഗ്ദൻ കൈപ്പുറം അബ്ബാസ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. ഒരു മീറ്ററിലധികം നീളം വരുന്ന മൂർഖനെയാണ് പക്ഷിക്കൂട്ടിൽ നിന്ന് പുറത്തിറക്കി കാട്ടിൽ വിട്ടയച്ചത്. തലനാരിഴക്കാണ് ഫർഹാന പാമ്പിൻ്റെ കടിയേൽക്കാതെ രക്ഷപ്പെട്ടത്. പക്ഷികളിലൊന്നിനെ അകത്താക്കി കൂട്ടിൽ വിശ്രമിക്കുകയായിരുന്നു മൂർഖൻ.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img