യുവതി മരിച്ച നിലയിൽ
കോഴിക്കോട്: എരഞ്ഞിപ്പാലത്ത് യുവതിയെ ആൺ സുഹൃത്തിൻ്റെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആയിഷ റാസ (21) ആണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ ആൺ സുഹൃത്ത് ബഷീറുദ്ദീനെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്നലെ രാത്രിയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം എന്താണ് മരണകാരണമെന്ന് വ്യക്തമല്ല.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.
അതേസമയം ആയിഷ റാസയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി. മംഗലാപുരത്ത് പഠിക്കുന്ന കുട്ടി കോഴിക്കോട് എങ്ങിനെ എത്തിയെന്നും അപായപ്പെടുത്തിയതിന് പിന്നിൽ ബഷീറുദ്ദീൻ ആണെന്നും കുടുംബം ആരോപിച്ചു.
സുഹൃത്ത് ആദ്യം ആയിഷയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ മുബഷീർ ആണ് പേരെന്ന് മാറ്റിപ്പറഞ്ഞു. ഭർത്താവ് ആണെന്ന് ആദ്യം പറഞ്ഞ യുവാവ് പിന്നീട് കാമുകനാണെന്ന് തിരുത്തി പറയുകയും ചെയ്തു.
മംഗലാപുരത്ത് പഠിക്കുന്ന ആയിഷ മൂന്ന് ദിവസം മുമ്പാണ് കോഴിക്കോട്ടെ ആൺ സുഹൃത്തിൻ്റെ വീട്ടിലെത്തിയത്.
കോഴിക്കോട് എരഞ്ഞിപ്പാലത്തെ സുഹൃത്തിന്റെ അപ്പാർട്ട്മെന്റിലാണ് വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം.
മംഗളൂരുവിൽ ബീ ഫാം വിദ്യാർഥിയായ ആയിഷ കോഴിക്കോട് എത്തിയ കാര്യം കുടുംബം അറിഞ്ഞിരുന്നില്ലെന്നാണ് പറയുന്നത്.
മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആക്ഷേപം. എന്നാൽ ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.
ഹരിപ്പാട് സ്കന്ദന്റെ കുത്തേറ്റ പാപ്പാന്‍ മരിച്ചു
ഹരിപ്പാട്: ആലപ്പുഴയില്‍ ഹരിപ്പാട് സ്കന്ദൻ എന്ന ആനയുടെ കുത്തേറ്റ പാപ്പാന്‍ മരിച്ചു. മാവേലിക്കര കണ്ടിയൂര്‍ ക്ഷേത്രത്തിലെ ഒന്നാംപാപ്പാനായ അടൂര്‍ തെങ്ങമം ഗോകുലം വീട്ടില്‍ മുരളീധരന്‍ നായര്‍ (53) ആണ് മരിച്ചത്.
ആനയുടെ ആക്രമണത്തെ തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഞായറാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു മരണം സംഭവിച്ചത്. ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമീക്ഷേത്രത്തിലെ ആനയാണ് അക്രമാസക്തനായത്.
ഈ ആനയുടെ രണ്ടാം പാപ്പാന്‍ കരുനാഗപ്പള്ളി സ്വദേശി സുനില്‍കുമാര്‍ (മണികണ്ഠന്‍-40) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ തുടരുകയാണ്.
സുനില്‍കുമാറിനെ ചവിട്ടി പരിക്കേല്‍പ്പിച്ച ആനയെ തളയ്ക്കുന്നതിനിടെ മുരളീധരന്‍ നായര്‍ക്ക് ആനയുടെ കുത്തേൽക്കുകയായിരുന്നു. ആനയുടെ ഒന്നാംപാപ്പാന്‍ മൈനാഗപ്പള്ളി സ്വദേശി പ്രദീപിനും നിസ്സാര പരിക്കേറ്റിട്ടുണ്ട്.
മദപ്പാടിനെത്തുടര്‍ന്ന് മാര്‍ച്ച് മുതല്‍ സ്കന്ദനെ തളച്ചിരിക്കുകയായിരുന്നു. ഞായറാഴ്ചയാണ് ആനയെ ആദ്യം അഴിച്ചത്.
ആദ്യം ക്ഷേത്രദര്‍ശനം നടത്തിയ ശേഷം ആനയെ തളയ്ക്കാന്‍ ഏത്തിയതായിരുന്നു മുരളീധരന്‍. പിന്നാലെ തന്ത്രികുടുംബമായ പടിഞ്ഞാറെ പുല്ലാംവഴിയില്‍ ആനയെ എത്തിച്ചു.
അവിടെ തളയ്ക്കുന്നതിനിടെയാണ് ഒന്നാംപാപ്പാന്‍ പ്രദീപിനെ ആന തട്ടിവീഴ്ത്തിയത്. ഈ സമയം സുനില്‍കുമാര്‍ ആനപ്പുറത്തായിരുന്നു. ഒരു മണിക്കൂറോളം ഇയാള്‍ ആനപ്പുറത്തിരുന്നു.
പിന്നാലെ ശാന്തനായി നിന്ന ആന പെട്ടെന്ന് അക്രമാസക്തനായി സുനില്‍കുമാറിനെ തുമ്പിക്കൈകൊണ്ട് വലിച്ചുതാഴെയിട്ടശേഷം ചവിട്ടുകയായിരുന്നു.
Summary: Kozhikode Eranjipalam witnessed a shocking incident as a young woman was found hanging inside her boyfriend’s rented house. The deceased has been identified as Ayisha Raza (21).