പീരുമേട്: പന്ത്രണ്ട് വയസുകാരനെ മദ്യം കുടിപ്പിച്ച യുവതി അറസ്റ്റ്. വണ്ടിപെരിയാർ മ്ലാമല സ്വദേശി പ്രിയങ്കയെ(32)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. കട്ടൻ ചായയാണെന്ന് പറഞ്ഞാണ് ഇവർ കുട്ടിയ്ക്ക് മദ്യം നൽകിയത്.
ശനിയാഴ്ച ഉച്ചക്കുശേഷം പ്രിയങ്കയുടെ വീട്ടില്‍ വെച്ചാണ് കുട്ടിക്ക് മദ്യം നല്‍കിയത്. എന്നാൽ മദ്യം കുടിച്ചതിന് പിന്നാലെ മയങ്ങി വീണ കുട്ടി ഏറെ നേരം കഴിഞ്ഞാണ് വീട്ടിലെത്തിയത്. അവശനിലയിലെത്തിയ കുട്ടിയെ കണ്ട മാതാപിതാക്കൾ കാര്യം തിരക്കിയപ്പോഴാണ് പ്രിയങ്ക മദ്യം നൽകിയെന്ന കാര്യം കുട്ടി വെളിപ്പെടുത്തിയത്.
ഇതിനു പിന്നാലെ കുട്ടിയുടെ വീടുകൾ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് അന്വേഷണത്തിന് പിന്നാലെയാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് പ്രിയങ്കയ്ക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാരാക്കി.