web analytics

മരിച്ചെന്ന് കരുതിയിരുന്ന യുവതി തിരിച്ചെത്തി

ബെംഗളൂരു: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജയിൽ കഴിഞ്ഞിരുന്ന യുവാവിനെ നിരുപാധികം വിട്ടയച്ചു. കൊല്ലപ്പെട്ടു എന്ന് പറഞ്ഞിരുന്ന ഇയാളുടെ ഭാര്യ തന്നെ മൈസൂരു സെഷൻസ് കോടതിയിൽ നേരിട്ട് ഹാജരായതിനെ തുടർന്നായിരുന്നു യുവാവിനെ മോചിപ്പിച്ചത്.

ഒന്നര വർഷം ജയിൽശിക്ഷ അനുഭവിച്ച ശേഷമാണ് ഇയാളം വിട്ടയച്ചത്. കേസ് പോലീസ് കെട്ടിച്ചമച്ചതാണെന്ന് കോടതിക്ക് വ്യക്തമായതോടെയായിരുന്നു വിട്ടയക്കൽ നടപടി. കേസിൽ 17ന് മുൻപ് റിപ്പോർട്ട് സമർപ്പിക്കാൻ എസ്പിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

2020 ഡിസംബറിൽ, ഭാര്യ മല്ലികയെ കാണാനില്ലെന്ന് അറിയിച്ച് കുടക് കുശാൽനഗർ സ്വദേശി സുരേഷ് (38) പൊലീസിൽ പരാതി നൽകിയതിനു പിന്നാലെ മൈസൂരുവിലെ പെരിയപട്ടണയിൽ കാവേരി നദിയിൽനിന്ന് ഒരു സ്ത്രീയുടെ അസ്ഥികൂടം ലഭിക്കുകയായിരുന്നു.

  • AC Remote Compatible for Voltas & Godrej AC remote
  • Without programming or pairing required. Put the batteries inside and it will be works,No other Settings are required
  • Remote must be Exactly Same (Function to Function) as per your Old Remote (Match Properly Before Ordering)

തുടർന്ന്, അതു മല്ലികയുടേതാണെന്നും സുരേഷ് അവരെ കൊലപ്പെടുത്തിയതാണെന്നും വരുത്തിത്തീർത്ത കുശാൽനഗർ റൂറൽ പൊലീസ് ഡിഎൻഎ പരിശോധനാഫലം വരുന്നതിനു മുൻപേ കുറ്റപത്രം തയാറാക്കി സുരേഷിനു ജയിൽശിക്ഷ ലഭിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം മല്ലിക മറ്റൊരാളോടൊപ്പം മടിക്കേരിയിലെ ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് സുരേഷിന്റെ സുഹൃത്ത് കാണാൻ ഇടയായതാണ് സംഭവത്തിൽ വഴിത്തിരുവായത്. ഇതേത്തുടർന്ന് അയാൾ യുവതിയുടെ വിഡിയോ ഫോണിൽ പകർത്തുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു.

തുടർന്ന് മല്ലികയെ അറസ്റ്റ് ചെയ്ത് കോടതിൽ ഹാജരാക്കുകയായിരുന്നു. ഇതിനിടെ കോടതിയിൽ വെച്ചാണ് സത്യം പുറത്തു വന്നത്. താൻ മറ്റൊരാൾക്കൊപ്പം ഒളിച്ചോടുകയായിരുന്നുവെന്ന് മല്ലിക മൊഴി നൽകിയിട്ടുണ്ട്. ഇതേത്തുടർന്നാണ് സുരേഷിനെ വിട്ടയച്ചത്. വ്യാജ കേസ് കെട്ടിച്ചമച്ചതിന്റെ പേരിൽ പോലീസിനെ കോടതി രൂക്ഷമായി വിമർശിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img