സമ്മാനമായി കൊടുത്ത ആഡംബരക്കാർ ഭാര്യ നിരസിച്ചതിനെ തുടർന്ന് കുപ്പത്തൊട്ടിയിൽ വലിച്ചെറിഞ്ഞ് യുവാവിന്റെ പ്രതികാരം. മോസ്കോയിലെ മിഷ്തിയിൽ നടന്ന സംഭവത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
സംഭവം ഇങ്ങനെ :
കഴിഞ്ഞ കുറെ നാളുകളായി ഭാര്യയും ഭർത്താവും തമ്മിൽ അകന്ന് കഴിയുകയായിരുന്നു. ഈ പിണക്കം മാറ്റുന്നതിന് ആയാണ് ഭർത്താവ് ഭാര്യക്ക് പോർഷേ സമ്മാനമായി നൽകിയത്.
സർപ്രൈസ് ആയി നൽകിയ സമ്മാനം പക്ഷേ ഭാര്യക്ക് അപമാനമായിട്ടാണ് തോന്നിയത്. ഇതിനെ തുടർന്ന് അവർ സമ്മാനം സ്വീകരിക്കാൻ വിസമ്മതിച്ചു. ഇതിൽ അരിശം പൂണ്ടാണ് യുവാവ് കാർ കുപ്പത്തൊട്ടിയിൽ ഉപേക്ഷിച്ചത്.
ഏകദേശം 12 ദിവസത്തോളം കാർ കുപ്പത്തൊട്ടിയിൽ കിടന്നു. ചുവന്ന നിറത്തിലുള്ള കാറിന് നിസ്സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഭാര്യക്ക് വേണ്ടാത്ത കാർ എന്തുചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല എന്നാണ് യുവാവ് പറഞ്ഞത്.