മാരകമായ അസുഖം, അവശേഷിക്കുന്നത് ദിവസങ്ങൾ മാത്രം; ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ജീവിതത്തിന്‍റെ അവസാന നാളുകൾ ആസ്വദിക്കുന്നെന്നു യുവാവ്; കണ്ണ് നനയിക്കുന്ന കുറിപ്പ് വൈറൽ…!

ആയുസ്സ് ഇനി മാസങ്ങൾ മാത്രമേയുള്ളു എന്ന ഒരു പ്രഭാതത്തിൽ അറിഞ്ഞാൽ എന്താവും അവസ്ഥ…? അത്തരത്തിൽ, ക്യാൻസർ ബാധിച്ച് ആഴ്ചകളോ മാസങ്ങളോ മാത്രമേ ആയുസുള്ളൂ എന്ന് ഡോക്ടർ മാർ വിധിയെഴുതിയ യുവാവി​ന്റെ കുറിപ്പ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.

‘മാരകമായ അസുഖം, ക്രെഡിറ്റ് കാർഡ് വലിച്ച് നീട്ടി ഇനി കടം വീട്ടാൻ ഒന്നുമില്ല’ എന്ന തലക്കെട്ടോടെ റെഡ്ഡിറ്റില്‍ വന്ന ഒരു കുറിപ്പാണു വൈറലായത്.

യുവാവിന്റെ കുറിപ്പ് ഇങ്ങനെയാണ്:

22 വയസുള്ള തനിക്ക് അസ്ഥിയെ ബാധിക്കുന്ന ക്യാന്‍സറാണ്. ഒരു കാല്‍ രോഗം കാരണം മുറിച്ച് മാറ്റിക്കഴിഞ്ഞു. എന്നാല്‍, പിന്നീട് രോഗം ഏറെ ഭേദമാവുകയും താന്‍ ജോലിക്ക് പോയിത്തുടങ്ങിയിരുന്നു. പക്ഷേ, കാര്യങ്ങൾ മറ്റൊരു വഴിക്കായിരുന്നു നീങ്ങിയത്. രോഗംതിരിച്ച് വന്നു. ശക്തമായി തന്നെ. ഡോക്ടർമാര്‍ തനിക്ക് ചിലപ്പോൾ ആഴ്ചകളോ അതല്ലെങ്കില്‍ മാസങ്ങളോ മാത്രമേ ആയുസ് പറയുന്നുള്ളൂ.

ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ജീവിതത്തിന്‍റെ അവസാന നാളുകൾ ആസ്വദിക്കുകയാണെന്നും കാര്‍ഡ് ഉപയോഗിച്ച് താനിപ്പോൾ എന്തും വാങ്ങുന്നെന്നും ഒന്നും താന്‍ തിരിച്ച് കൊടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും എല്ലാ കടവും തന്നോടൊപ്പം മരിക്കുമെന്നും യുവാവ് എഴുതി.

തന്‍റെ അക്കൌണ്ടില്‍ വെറും 2,000 പൌണ്ട് മാത്രമാണ് ഉള്ളതെന്നും അതിനാല്‍ 6500 പൌണ്ട് ലിമിറ്റുള്ള ഒരു ക്രഡിറ്റ് കാര്‍ഡ് താന്‍ എടുത്തെന്നും അതിന് 20 മാസത്തേക്ക് പൂജ്യം എപിആര്‍ മാത്രമേയുള്ളൂവെന്നും എഴുതിയ യുവാവ്, തനിക്ക് സ്വന്തമായി കാറോ വീടോ ഒന്നുമില്ലെന്നും പറയുന്നു.

അസ്ഥി ക്യാന്‍സർ തന്‍റെ ശരീരം മുഴുവനും ബാധിച്ചെന്നും ഇനി താന്‍ ആഗ്രഹിക്കുന്നിടത്തോളം ലോകം കാണാന്‍ തനിക്ക് കഴിയില്ലെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു. ഒപ്പം തന്‍റെ യാത്രയില്‍ തന്നെ പിന്തുണച്ച ഫുഡ് ബാങ്കുകൾക്കും ക്യാന്‍സര്‍ ചാരിറ്റികൾക്കും ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വലിയ സംഭാവനകൾ ചെയ്യാന്‍ ആഗ്രഹിക്കുന്നെന്നും യുവാവ് എഴുതി. കുറിപ്പ് നിമിഷങ്ങൾക്കകം വൈറലായി.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വാട്ട്‌സ്ആപ്പ് തട്ടിപ്പ്

ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വാട്ട്‌സ്ആപ്പ് തട്ടിപ്പ് പാലക്കാട്: ബാങ്ക് ഓഫ് ഇന്ത്യയുടെ...

കണ്ണൂരിലും മാവേലിക്കരയിലും ‘പാദപൂജ’

കണ്ണൂരിലും മാവേലിക്കരയിലും 'പാദപൂജ' കണ്ണൂര്‍: കാസര്‍കോട് ബന്തടുക്ക കക്കച്ചാൽ സരസ്വതി വിദ്യാലയത്തിലെ പാദപൂജ...

അച്ചടക്കനടപടി വേണ്ട, അവ​ഗണിച്ചാൽ മതി

അച്ചടക്കനടപടി വേണ്ട, അവ​ഗണിച്ചാൽ മതി തിരുവനന്തപുരം: ശശി തരൂരിനെതിരെ അച്ചടക്കനടപടി വേണ്ടെന്ന് ഹൈക്കമാൻഡ്...

സ്വർണ വിലയിൽ വൻകുതിപ്പ്

സ്വർണ വിലയിൽ വൻ കുതിപ്പ് തിരുവനന്തപുരം: ആഭരണ പ്രേമികളെ നിരാശയിലാഴ്ത്തി സംസ്ഥാനത്ത് സ്വർണവിലയിൽ...

റെയിൽവേ ട്രാക്കിൽ വീണ്ടും കല്ല് കണ്ടെത്തി

റെയിൽവേ ട്രാക്കിൽ വീണ്ടും കല്ല് കണ്ടെത്തി കണ്ണൂർ: വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ വീണ്ടും...

അമ്മയും മക്കളും അതീവ ഗുരുതരാവസ്ഥയിൽ

അമ്മയും മക്കളും അതീവ ഗുരുതരാവസ്ഥയിൽ പാലക്കാട്: പൊല്‍പ്പുളളിയില്‍ കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ...

Related Articles

Popular Categories

spot_imgspot_img