ഭാര്യയുമായി തർക്കം; ഒന്നര വയസുള്ള മകളുമായി യുവാവ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു; ദാരുണ സംഭവം ആലപ്പുഴയിൽ

ആലപ്പുഴ: ആലപ്പുഴയിൽ കുടുംബ വഴക്കിനെ തുടർന്ന് ഒന്നര വയസുകാരിയുമായി പിതാവ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. വഴിച്ചേരി വൈക്കത്തുപറമ്പ് വീട്ടിൽ ഔസേപ്പ് ദേവസ്യ (അനീഷ് -37), മകൾ ഏദ്‌ന എന്നിവരാണ് മരിച്ചത്. ഇന്ന് രാത്രി 7.40 ഓടെയായിരുന്നു സംഭവം.(Young man jumped in front of train with baby in Alappuzha)

മാളികമുക്കിന് വടക്ക് ലെറ്റർലാൻഡ് സ്‌കൂളിന് സമീപത്താണ് അപകടം നടന്നത്. ഭാര്യ കാഞ്ഞിരംചിറ കുരിശിങ്കൽ സ്നേഹ റെയ്നോൾഡിന്റെ മാളികമുക്കിലുള്ള വീട്ടിലെത്തിയതായിരുന്നു അനീഷ്. തുടർന്ന് ഭാര്യയുമായി വാക്കു തർക്കം ഉണ്ടാകുകയും കുഞ്ഞിനെ എടുത്തുകൊണ്ടുപോയി ട്രെയിനിന് മുന്നിലേക്ക് ചാടുകയുമായിരുന്നു.

ട്രെയിൻ തട്ടി തൽക്ഷണം തന്നെ അനീഷ് മരിച്ചു. തെറിച്ചു വീണ മകളെ ജനറൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു,

ഗൾഫിൽ ഏറെക്കാലം ജോലി ചെയ്തിരുന്ന അനീഷ് നിലയിൽ കേറ്ററിങ് നടത്തിവരികയാണ്. കാര്യ ബാങ്കിൽ ജീവനക്കാരിയായ സ്നേഹയുമായി പ്രണയ വിവാഹമായിരുന്നു. ഏദൻ ആണ് മൂത്ത മകൻ. മൃതദേഹങ്ങൾ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നോർത്ത് പൊലീസ് സ്‌ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

spot_imgspot_img
spot_imgspot_img

Latest news

പ്രമുഖ നടിയുടെ പരാതി; സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ

കൊച്ചി: പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട്...

കോഴിക്കോട്ടെ അപകടം; ബസ് ദേഹത്തേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു....

ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകര്‍ പിടിയിൽ

കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എംഎസ് സൊല്യൂഷന്‍സിലെ രണ്ട്...

പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവം; ഹോട്ടൽ ഉടമ പിടിയിൽ

യുവതിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും കോഴിക്കോട്: പീഡന ശ്രമത്തിനിടെ ജീവനക്കാരിയായ യുവതി കെട്ടിടത്തിൽ...

വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സംഘത്തെ പോലീസ് മർദ്ദിച്ചു; തലതല്ലി പൊട്ടിച്ചെന്ന് പരാതി; മർദ്ദനമേറ്റത് കോട്ടയം സ്വദേശികൾക്ക്

പത്തനംതിട്ട: ദമ്പതികൾ അടക്കമുള്ള സംഘത്തെ പൊലീസ് അകാരണമായി മർദ്ദിച്ചെന്ന് പരാതി. വിവാഹ ചടങ്ങിൽ...

Other news

പാലക്കാട് വല്ലപ്പുഴയിൽ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണു; നിരവധിപ്പേർക്ക് പരിക്ക്

പാലക്കാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണ് അപകടം. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു....

അനാമിക ജീവനൊടുക്കിയത് കോളജ് അധികൃതരുടെ മാനസിക പീഡനം സ​ഹിക്കാനാകാതെ; ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

ബെം​ഗ​ളൂ​രു: കർണാടകയിൽ മലയാളി നഴ്സിം​ഗ് വിദ്യാർത്ഥിനിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയ...

മന്ത്രജപങ്ങൾ ഉരുവിട്ട് ത്രിവേണി സം​ഗമത്തിൽ പുണ്യസ്നാനം നടത്തി പ്രധാനമന്ത്രി

ലക്നൗ: മഹാകുംഭമേളയിൽ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രയാഗ്‌രാജിലെത്തി. ലക്നൗ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ...

Related Articles

Popular Categories

spot_imgspot_img