web analytics

പിച്ചചട്ടിയിൽ കയ്യിട്ട് വാരിയത് 1458 പേരല്ല, പതിനായിരം പേർ! സർക്കാർ ഉദ്യോഗസ്ഥർ കൊള്ളയടിച്ചത് 50കോടി

തിരുവനന്തപുരം: സർക്കാരിനെ പറ്റിച്ച്, ഖജനാവ് ചോർത്തി പാവങ്ങളുടെ സാമൂഹ്യസുരക്ഷാപെൻഷൻ തട്ടിയെടുത്ത ജീവനക്കാരുടെ എണ്ണം പതിനായിരം കടക്കും. ഈ ഇനത്തിൽ 50കോടിയാണ് ഖജനാവിന് നഷ്‌ടം.

ഇൻഫർമേഷൻ കേരള മിഷന്റെ പരിശോധനയിലാണ് 1458 ജീവനക്കാരുടെ തട്ടിപ്പ് പുറത്തുവന്നത്. മൂന്നു വർഷത്തിനിടെ ഇവർ 8.40കോടി രൂപയാണ് കൈപ്പറ്റിയതെന്നാണ് റിപോർട്ട്.

എന്നാൽ 2022ലെ സി.എ.ജിയുടെ സോഷ്യൽ ഓഡിറ്റ് റിപ്പോർട്ടിൽ 9,201ജീവനക്കാരും പെൻഷൻകാരും ക്ഷേമ പെൻഷൻ വാങ്ങുന്നതായും 39. 27കോടി നഷ്ടമുണ്ടായെന്നും കണ്ടെത്തിയിരുന്നു.
ജില്ലാതലപട്ടികയും റിപ്പോർട്ടിലുണ്ടായിരുന്നു.

ഇവരെയും ചേർത്താൽ 10,659 ജീവനക്കാരും പെൻഷൻകാരും സാമൂഹ്യസുരക്ഷാപെൻഷൻ അർഹതയില്ലാതെ വാങ്ങുന്നുണ്ടെന്നാണ് കണക്ക്.

സി.എ.ജി.റിപ്പോർട്ടിനു പിന്നാലെ, ഇത്തരക്കാർ സ്വയം പിൻമാറണമെന്ന് ധനമന്ത്രി പറഞ്ഞിരുന്നു. ഇങ്ങനെ പിൻമാറിയവരുടെ കണക്കുകൾ കൂടി പുറത്തു വരുമ്പോൾ തട്ടിപ്പുകാരുടെ എണ്ണം കൂടും.

അനർഹമായി പെൻഷൻ വാങ്ങുന്നവരുടെ കണക്ക് പരിശോധിക്കാൻ തദ്ദേശസ്ഥാപനങ്ങളോടുംആവശ്യപ്പെട്ടിരുന്നു. തട്ടിപ്പ് കണ്ടെത്തിയാൽ ഉത്തരവാദിത്വംതദ്ദേശസ്ഥാപനങ്ങൾക്കായിരിക്കും എന്ന മുന്നറിയിപ്പും നൽകി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img