web analytics

ആരോ മെസഞ്ചറിൽ നൽകിയ നമ്പറിലേക്ക് 23 കാരൻ അയച്ചത് 140ലധികം അശ്ലീല ദൃശ്യങ്ങൾ; വീട്ടമ്മയുടെ പരാതിയിൽ അറസ്റ്റ്

പത്തനംതിട്ട: വീട്ടമ്മയുടെ ഫോണിലേക്ക് വാട്സാപ്പ് സന്ദേശമായി അശ്ലീലദൃശ്യങ്ങളും ചിത്രങ്ങളും അയച്ച യുവാവിനെ പിടികൂടി ഏനാത്ത് പൊലീസ്. ഏനാത്ത് സ്വദേശിയായ 40 കാരിയുടെ പരാതിയിലാണ് നടപടി. ഹരിപ്പാട് കുമാരപുരം രണ്ടുപന്തിയിൽ വീട്ടിൽ അജിൻകുമാ(23) റിനെയാണ് അറസ്റ്റ് ചെയ്തത്.

പരാതിക്കാരിയായ വീട്ടമ്മയുടെ മൊബൈൽ ഫോണിലെ വാട്ട്സ് ആപ്പിലേക്ക് 12ന് രാത്രി 12.15 നാണ് 140 ഓളം അശ്ലീലദൃശ്യങ്ങളും ചിത്രങ്ങളും വന്നത്. പിറ്റേന്ന് രാവിലെ ഏഴ് മണിയോടെയാണ് വീട്ടമ്മ സന്ദേശം കാണുന്നത്. തുടർന്ന് അടുത്ത ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു.

പിന്നാലെ സന്ദേശം അയച്ച ആളുടെ ഫോൺ നമ്പരിലേക്ക് വിളിച്ചു. എന്നാൽ തനിക്ക് മെസെഞ്ചറിൽ വീട്ടമ്മയുടെ ഫോൺ നമ്പറും ഒരു മെസേജും ആരോ ഇട്ടുകൊടുത്തെന്നും, തുടര്‍ന്ന് ഈ നമ്പറിലേക്ക് ദൃശ്യങ്ങളും ചിത്രങ്ങളും അയച്ചുവെന്നുമായിരുന്നു മറുപടി. ഉടൻ തന്നെ ഫോൺ കട്ടാക്കിയെന്നും പരാതിയിൽ പറയുന്നു.

തന്റെ ഫോൺ നമ്പർ യുവാവിന് ആരാണ് അയച്ചതെന്ന് അറിയില്ലെന്നും വീട്ടമ്മയുടെ പരാതിയിൽ പറയുന്നുണ്ട്. സംഭവത്തിൽ എസ് സിപിഓ ഷൈൻ കുമാർ വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തി.

തുടർന്ന് ബിഎൻഎസിലെയും ഐ ടി നിയമത്തിലെയും ബന്ധപ്പെട്ട വകുപ്പുകൾ ചേർത്ത് പൊലീസ് ഇൻസ്‌പെക്ടർ എ ജെ അമൃത് സിംഗ് നായകം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ജില്ലാ പോലിസ് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കുകയും, യുവാവിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കേസിൽ വിശദമായ അന്വേഷണം തുടരുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ…

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ… കൊച്ചി: എറണാകുളം...

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ…

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ… കൊല്ലം: ഡോ....

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി …

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി … വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക...

Other news

യുഎഇയിൽ കനത്ത മഴ മുന്നറിയിപ്പ്; മിന്നൽ പ്രളയത്തിന് സാധ്യത

യുഎഇയിൽ കനത്ത മഴ മുന്നറിയിപ്പ്; മിന്നൽ പ്രളയത്തിന് സാധ്യത അബുദാബി: യുഎഇയിൽ കനത്ത...

നർകോട്ടിക് ഉദ്യോഗസ്ഥരെന്ന വ്യാജേന കവർച്ച; കൊച്ചിയിൽ 3 പേർ പിടിയിൽ

നർകോട്ടിക് ഉദ്യോഗസ്ഥരെന്ന വ്യാജേന കവർച്ച; കൊച്ചിയിൽ 3 പേർ പിടിയിൽ കൊച്ചി: നർകോട്ടിക്...

കോളജിലേക്ക് പോയ വിദ്യാർത്ഥിനി… തിരികെ വന്നില്ല;എംബിഎ വിദ്യാർഥിനിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി

കോളജിലേക്ക് പോയ വിദ്യാർത്ഥിനി… തിരികെ വന്നില്ല;എംബിഎ വിദ്യാർഥിനിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി തൃശൂർ: അവണൂർ...

14 മണിക്കൂർ മുൾമുനയിൽ; മഞ്ഞുമ്മൽ ബോയ്സ് സിനിമയെ ഓർമ്മിപ്പിച്ച യഥാർത്ഥ രക്ഷാദൗത്യം! 200 അടി താഴ്ചയിലേക്ക് വീണ യുവാവിനെ….

14 മണിക്കൂർ മുൾമുനയിൽ; മഞ്ഞുമ്മൽ ബോയ്സ് സിനിമയെ ഓർമ്മിപ്പിച്ച യഥാർത്ഥ രക്ഷാദൗത്യം!...

പ്രീമിയം പെട്രോൾ വില കുതിക്കുന്നു; ലിറ്ററിന് ₹2.35 വരെ വർധന…

പ്രീമിയം പെട്രോൾ വില കുതിക്കുന്നു; ലിറ്ററിന് ₹2.35 വരെ വർധന… കൊച്ചി: രാജ്യത്ത്...

ഹോട്ടൽ ഉടമകൾക്കും സ്ഥാപനങ്ങൾക്കും ആശ്വാസം; കൊമേഴ്സ്യൽ ഗ്യാസ് വിഹിതം കുത്തനെ കൂട്ടി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്കും ഭക്ഷണശാലകൾക്കും പുത്തൻ ഉണർവേകുന്ന നിർണ്ണായക തീരുമാനവുമായി...

Related Articles

Popular Categories

spot_imgspot_img