web analytics

മുണ്ടിനീരിന് കൊടുത്തത് പ്രെഷറിനുള്ള മരുന്ന്; തൃശൂരിൽ 5 വയസുകാരന് മരുന്ന് മാറി നല്‍കിയതായി പരാതി

തൃശൂർ: അഞ്ച് വയസുകാരന് മുണ്ടിനീരിനുള്ള മരുന്ന് മാറി നൽകിയതായി പരാതി. വരന്തരപ്പിള്ളി കുടുംബാരോഗ്യകേന്ദ്രത്തിലെ ഫാർമസിസ്റ്റിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ഡോക്ടര്‍ എഴുതി നല്‍കിയ ഗുളിക ഫാര്‍മസിസ്റ്റ് തെറ്റി നല്‍കിയതായി പരാതിയിൽ പറയുന്നു. ഡെപ്യൂട്ടി ഡിഎംഒ യുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ പിതാവ് കാരികുളം സ്വദേശി കബീറിന്റെ പരാതിയിലാണ് അന്വേഷണം നടക്കുന്നത്.

ഈ മാസം മൂന്നിന് ആയിരുന്നു സംഭവം. മുണ്ടിനീരിനുള്ള മരുന്നിനു പകരം പ്രെഷറിനുള്ള മരുന്ന് നൽകുകയായിരുന്നു. മരുന്ന് മാറി കഴിച്ചതിനെ തുടർന്ന് കുട്ടിയ്ക്ക് കടുത്തതലവേദനയും ഛര്‍ദിയും ഉണ്ടായതോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുട്ടി വിദഗ്ദ ചികിത്സ തേടിയിരുന്നു.

ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുറിപ്പടിയിലെ മരുന്നും ഫാര്‍മസിസ്റ്റ് നല്‍കിയ മരുന്നും വേറെയാണെന്ന് കണ്ടെത്തിയത്. അതേസമയം ലിസ്റ്റിലുണ്ടായിരുന്ന മരുന്ന് സ്റ്റോക്കുണ്ടായിരുന്നില്ല എന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.

 

Read Also: വീട്ടിലിരുന്ന് പണം സമ്പാദിക്കാം; ജോലി വാഗ്ദാനത്തിൽ വീട്ടമ്മയ്ക്ക് നാല് ദിവസം കൊണ്ട് നഷ്ടമായത് 54 ലക്ഷം

Read Also: കളമശ്ശേരി നഗരസഭയും മഞ്ഞപ്പിത്ത ഭീതിയിൽ; രോഗം സ്ഥിരീകരിച്ചത് 28 പേർക്ക്

Read Also: ചാപ്പൽ ഉള്ള ഗുഹയ്ക്ക് 323 കിലോമീറ്റർ നീളം; 60,000 മനുഷ്യ അസ്ഥികൾ ചിതറിക്കിടക്കുന്നു; പാരീസ് പ്രണയന​ഗരമോ അതോ പ്രേത ന​ഗരമോ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img