ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തിയതോടെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാന്റീൻ ആരോഗ്യ വകുപ്പ് പൂട്ടിച്ചു. ആരോഗ്യ വകുപ്പും പഞ്ചായത്തും ചേർന്ന് നടത്തിയ പരിശോധനയിൽ കാന്റീനനിന് അകത്തും പുറത്തും വൃത്തിയില്ലാത്ത അവസ്ഥയാണെന്ന് കണ്ടെത്തി. ജീവനക്കാർക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് തെളിയിക്കുന്ന ഹെൽത്ത് കാർഡും ഇല്ലായിരുന്നു. (Worm in Biryani in Kanjirapally General Hospital canteen)
അടുക്കളയുടെ പുറത്ത് മലിനജലം കെട്ടിക്കിടക്കുന്നതും കണ്ടെത്തി. ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ മുണ്ടക്കയം പുഞ്ചവയൽ സ്വദേശി മോനിച്ചന്വേണ്ടി അമ്മ ലീലാമ്മ വാങ്ങിയ ബിരിയാണിയിൽ നിന്നാണ് പുഴുവിനെ കണ്ടെത്തിയത്. ആശുപത്രി ജീവനക്കാർ ഉൾപ്പെടെയുള്ളവർ ഭക്ഷണം വാങ്ങിയിരുന്നത് ഈ കാന്റീനിൽ നിന്നായിരുന്നു.