web analytics

വേൾഡ് മലയാളി കൗൺസിൽ കോർക്ക് യൂണിറ്റ് , പ്രോവിൻസ് ‘ ആയി പ്രഖ്യാപിച്ചു

വേൾഡ് മലയാളി കൗൺസിൽ കോർക്ക് യൂണിറ്റ് , പ്രോവിൻസ് ‘ ആയി പ്രഖ്യാപിച്ചു

കോർക്ക് : വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രൊവിൻസിനു കീഴിൽ പ്രവർത്തിച്ചിരുന്ന കോർക്ക് യൂണിറ്റ്, കോർക്ക് പ്രോവിൻസ് ആയി പ്രഖ്യാപിച്ചു.

കൗൺസിൽ മുൻ അയർലണ്ട് പ്രോവിൻസ് ചെയർമാനും, ഗ്ലോബൽ ആർട്സ് ആൻഡ് കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറിയുമായ രാജു കുന്നക്കാട്ടാണ് ഔദ്യോഗികമായ പ്രഖ്യാപനം നടത്തിയത്.

യോഗത്തിൽ ചെയർമാൻ ജെയ്സൺ ജോസഫ് അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട്‌ ലിജോ ജോസഫ്, സെക്രട്ടറി ജേക്കബ് വർഗീസ്, ട്രഷറർ സിബിൻ കെ എബ്രഹാം തുടങ്ങിയവർ നേതൃത്വം നൽകിയ സമ്മേളനത്തിൽ, കേരളപ്പിറവി ആഘോഷവും മനോഹരമായി നടത്തപ്പെട്ടു.

കുട്ടികളുടെ ചിത്ര രചനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാന ദാനം രാജു കുന്നക്കാട്ട്, ഡബ്ളിൻ പ്രൊവിൻസ് ട്രഷറർ മാത്യുസ് കുര്യാക്കോസ്, എസ്‌ക്യൂട്ടീവ് മെമ്പർ സെബാസ്റ്റ്യൻ കുന്നുംപുറം എന്നിവർ നിർവഹിച്ചു.

ആൻ്റണി പൗലോസിൻ്റെ നേതൃത്വത്തിൽ കോർക്കിലെ
വിവിധ കലാകാരൻമാർ അണിനിരന്ന ‘മന്ദാരച്ചെപ്പ് ‘ എന്ന സംഗീതനിശയും വർണ്ണശബളമായി നടത്തപ്പെട്ടു.

യൂറോപ്പ് റീജിയൻ ചെയർമാൻ ജോളി പടയാട്ടിൽ, പ്രസിഡണ്ട്‌ ജോളി തടത്തിൽ, ട്രഷറർ ഷൈബു ജോസഫ് എന്നിവർ ആശംസകളും, സന്ദേശങ്ങളും അറിയിച്ചു.

2010 ൽ രൂപീകൃതമായ കോർക്ക് യൂണിറ്റ് നിരവധിയായ പ്രോഗ്രാമുകൾ നടത്തി ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചതായി ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള, പ്രസിഡണ്ട്‌ ജോൺ മത്തായി, സെക്രട്ടറി ക്രിസ്റ്റഫർ വർഗീസ് എന്നിവർ അറിയിച്ചു.

ഏകദേശം അറുപതോളം രാജ്യങ്ങളിലായി 100 ൽ പ്പരം പ്രോവിൻസുകൾ ഉള്ള വേൾഡ് മലയാളി കൗൺസിൽ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായി അറിയപ്പെടുന്നു.

കലാ, സാംസ്‌കാരിക രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് രാജു കുന്നക്കാടിന് കോർക്ക് പ്രോവിൻസിന്റ സ്നേഹോപഹാരം സെക്രട്ടറി ജേക്കബ് വർഗീസ്, ട്രഷറർ സിബിൻ കെ എബ്രഹാം എന്നിവർ കൈമാറി.

ആന്റണി പൗലോസിന്റെ നേതൃത്വത്തിൽ കോർക്കിലെ വിവിധ കലാകാരൻമാർ പങ്കെടുത്ത ‘മന്ദാരച്ചെപ്പ്’ എന്ന സംഗീതനിശയും ശ്രദ്ധേയമായി. യൂറോപ്പ് റീജിയൻ ചെയർമാൻ ജോളി പടയാട്ടിൽ, പ്രസിഡണ്ട് ജോളി തടത്തിൽ, ട്രഷറർ ഷൈബു ജോസഫ് എന്നിവർ ആശംസാ സന്ദേശങ്ങൾ അയച്ചു.

English Summary:

World Malayalee Council (WMC) Cork Unit has been upgraded to a Province.
The announcement was made by Raju Kunnakkattu, former Ireland Province Chairman and Global Arts & Cultural Forum General Secretary.The meeting, chaired by Jason Joseph, was attended by President Lijo Joseph, Secretary Jacob Varghese, and Treasurer Sibin K. Abraham. The event also featured Kerala Piravi celebrations and a children’s drawing competition, with prizes distributed by Raju Kunnakkattu and other officials.A musical night titled “Mandharacheppu” led by Antony Paulose added color to the celebrations. Messages of congratulations were conveyed by WMC Europe Region leaders Jolly Padayattil, Jolly Thadathil, and Shaibu Joseph.Formed in 2010, the Cork unit has been known for its vibrant activities. WMC now operates across nearly 100 provinces in about 60 countries, making it one of the largest Malayalee organizations worldwide.In recognition of his cultural contributions, Raju Kunnakkattu was honored with a memento by the Cork Province officials.

spot_imgspot_img
spot_imgspot_img

Latest news

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

ഒട്ടോ കിട്ടാത്തവർ ബസിലും സ്കൂട്ടറിലും മത്സരിക്കാൻ എത്തും

ഒട്ടോ കിട്ടാത്തവർ ബസിലും സ്കൂട്ടറിലും മത്സരിക്കാൻ എത്തും തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ‘ഓട്ടോറിക്ഷ’...

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയിൽ നിന്ന് സ്വർണവും പണവും തട്ടി; ഡിവൈഎസ്പിയുടെ മകൻ അറസ്റ്റിൽ

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയിൽ നിന്ന് സ്വർണവും പണവും തട്ടി;...

വീട്ടിൽ ബോധരഹിതനായ നിലയിൽ കണ്ടെത്തി; ബോളിവുഡ് താരം ഗോവിന്ദ ആശുപത്രിയിൽ

വീട്ടിൽ ബോധരഹിതനായ നിലയിൽ കണ്ടെത്തി; ബോളിവുഡ് താരം ഗോവിന്ദ ആശുപത്രിയിൽ മുംബൈ: ബോളിവുഡ്...

പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി തൃശൂര്‍: ശബരിമല വ്രതകാലത്ത് കറുപ്പ് വസ്ത്രം ധരിച്ച് എത്തിയ...

പഴയ ആ അംബാനി ബുദ്ധി പൊടി തട്ടിയെടുത്ത് ആഗോള AI കമ്പനികൾ

പഴയ ആ അംബാനി ബുദ്ധി പൊടി തട്ടിയെടുത്ത് ആഗോള AI കമ്പനികൾ 500...

വൻ സ്വർണക്കടത്ത് റാക്കറ്റ് തകർത്ത് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്

വൻ സ്വർണക്കടത്ത് റാക്കറ്റ് തകർത്ത് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് മുംബൈയിൽ വൻ...

Related Articles

Popular Categories

spot_imgspot_img