ആശുപത്രിയിലെ ലിഫ്റ്റ് തകർന്നതിനെ തുടർന്ന് യുവതിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ മീററ്റിൽ വെള്ളിയാഴ്ച നടന്ന സംഭവമാണ്, പ്രസവത്തിനായി ലോഹിയ നഗറിലെ ക്യാപിറ്റൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച കരിഷ്മ എന്ന യുവതിയുടെ മരണത്തിലേക്ക് നയിച്ചത്. Woman dies tragically after elevator collapses in hospital.
പ്രസവശേഷം യുവതിയെ വാർഡിലേക്ക് മാറ്റുന്നതിനിടെയാണ് ലിഫ്റ്റ് തകർന്നത്. കരിഷ്മയോടൊപ്പം ലിഫ്റ്റിൽ രണ്ട് ആശുപത്രി ജീവനക്കാരും ഉണ്ടായിരുന്നു, അവർക്ക് പരിക്കേറ്റിട്ടുണ്ട്. ലിഫ്റ്റിന്റെ കേബിള്‍ തകർന്നതുകൊണ്ടാണ് അപകടം ഉണ്ടായത്. തലയ്ക്കും കഴുത്തിനും ഗുരുതരമായ പരിക്കുകൾക്കൊണ്ടാണ് കരിഷ്മ മരിച്ചത്.
അപകടമുണ്ടായ 45 മിനിറ്റിന് ശേഷം, ലിഫ്റ്റിന്റെ വാതിൽ തകർത്ത് ആശുപത്രി ജീവനക്കാർ ഇവരെ പുറത്തെടുത്ത്, കരിഷ്മയെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും, മരണം സ്ഥിരീകരിക്കുകയായിരുന്നു. കരിഷ്മയുടെ മരണത്തെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചു.