web analytics

കുത്തിവെപ്പിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതി മരിച്ചു; ആശുപത്രിയിലെത്തിയത് കിഡ്നി സ്റ്റോണിന്റെ ചികിത്സയ്ക്ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതി മരിച്ചു. കാട്ടാക്കട സ്വദേശി കൃഷ്ണ തങ്കപ്പനാണ്(28) മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിൽ തുടരുന്നതിനിടെ ഇന്ന് രാവിലെയോടെയാണ് മരണം സംഭവിച്ചത്.(woman died after being treated at the Neyyattinkara Taluk Hospital)

കിഡ്നി സ്റ്റോണിനെ തുടർന്ന് ചികിത്സക്കെത്തിയതായിരുന്നു യുവതി. യുവതിയ്ക്ക് ആശുപത്രിയില്‍ നിന്ന് കുത്തിവെപ്പെടുത്തു. ഇതേ തുടര്‍ന്ന് രോഗി അബോധാവസ്ഥയിലാവുകയായിരുന്നു. യുവതിക്ക് ആസ്തമയും അലര്‍ജി സംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതൊന്നും പരിഗണിക്കാതെ ഡോക്ടര്‍ കുത്തിവെയ്പ്പ് നല്‍കിയെന്നാണ് ബന്ധുക്കളുടെ ആരോപണം.

യുവതിയെ ചികിത്സിച്ച ഡോക്ടര്‍ക്കെതിരെ ബന്ധുക്കള്‍ പരാതി ഉയര്‍ത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡോ. ബിനുവിനെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു.

Read Also: ലോകത്തെ ഏറ്റവും തീവ്രമായ വിഷം; 400 ആളുകളെ കൊല്ലാൻ നിമിഷങ്ങൾ മതി ! റെക്കോർഡ് അളവിൽ വിഷം പുറത്തുവിട്ട് പാമ്പ്

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img