web analytics

ആദ്യം പ്രണയം, പിന്നെ ഗർഭിണിയാണെന്ന് കള്ളം: യുവാവിനെ ഭീ​ഷ​ണി​പ്പെ​ടു​ത്തി നാലു ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത യു​വ​തി അ​റ​സ്റ്റി​ൽ

കാമുകനെ, താൻ ഗ​ർ​ഭി​ണി​യാ​ണെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി നാലു ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത യു​വ​തി അ​റ​സ്റ്റി​ൽ. പ്രി​ൻ​സി എന്ന ​യു​വ​തി​യെ​യാ​ണ് എ​ള​മ​ക്ക​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കാ​ക്ക​നാ​ട് സ്വ​ദേ​ശി​യാ​യ ഇരുപത്തെട്ടുകാരന്റെ പരാതിയിലാണ് യുവതി കുടുങ്ങിയത്. യു​വ​തി​ക്കെ​തി​രേ സ​മാ​ന​രീ​തി​യി​ലു​ള്ള ത​ട്ടി​പ്പു കേ​സു​ക​ൾ പ​ല സ്റ്റേ​ഷ​നു​ക​ളി​ലും ഉ​ണ്ടെ​ന്നു പൊ​ലീ​സ് പ​റ​ഞ്ഞു.

യുവാവുമായി പ്രണയത്തിലായിരുന്ന യുവതി താ​ൻ ഗ​ർ​ഭി​ണി​യാ​ണെ​ന്ന് യുവാവിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. പിന്നീട് ഇതു പറഞ്ഞ് യുവാവിനെ നിരന്തരം ഭീ​ഷ​ണി​പ്പെ​ടു​ത്തി. തുടർന്ന് ജ​നു​വ​രി ഒ​മ്പ​തി​ന് യുവാവിൻറെ അ​ച്ഛ​ൻ ഒ​പ്പി​ട്ട ചെ​ക്ക് ഉ​പ​യോ​ഗി​ച്ച് നാ​ലു ല​ക്ഷം രൂ​പ യുവതി കൈക്കലാക്കി.

എന്നാൽ, ജ​നു​വ​രി 28ന് ​വീണ്ടും പ​രാ​തി​ക്കാ​ര​നെ ഫോ​ണി​ൽ വി​ളി​ച്ച് പ​ത്തു ല​ക്ഷം രൂ​പ കൂ​ടി ത​ന്നി​ല്ലെ​ങ്കി​ൽ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു​വെ​ന്ന് കേ​സ് കൊ​ടു​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് യു​വാ​വ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

spot_imgspot_img
spot_imgspot_img

Latest news

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

Other news

Related Articles

Popular Categories

spot_imgspot_img