നിപ രോഗലക്ഷണങ്ങളുമായി യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ; നില ഗുരുതരം

ഒരിലടവേളയ്ക്കു ശേഷം നിപ ലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരാൾ ചികിത്സയിൽ. മലപ്പുറം സ്വദേശിയായ യുവതിയാണ് ചികിത്സയിൽ കഴിയുന്നത്. വെള്ളിയാഴ്ച വൈകീട്ടാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

ഒരാഴ്ച മുമ്പാണ് യുവതി കോട്ടക്കലിലെ ആശുപത്രിയില്‍ ചികിത്സ തേടിയത്. പിന്നീട് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിക്കുകയായിരുന്നു. 40 വയസ്സുകാരിയായ ഇവരെ പ്രത്യേക വാർഡിലേക്ക് മാറ്റി.യുവതിയുടെ നില ഗുരുതരമെന്നാണ് വിവരം. സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം നാളെ (ശനിയാഴ്ച) രാവിലെ ലഭിക്കും.

നാല് വര്‍ഷത്തിന് ശേഷം രാജ്യത്ത് പക്ഷിപ്പനി മരണം; രണ്ടു വയസ്സുകാരിക്ക് രോഗം ബാധിച്ചത് വേവിക്കാത്ത ഇറച്ചി കഴിച്ചതിനെ തുടർന്ന്


ആന്ധ്രപ്രദേശിലെ പള്‍നാഡു ജില്ലയില്‍ രണ്ടു വയസ്സുകാരി പക്ഷിപ്പനി ബാധിച്ച് മരിച്ചു.
നാലു വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ ആദ്യമായിട്ടാണ് പക്ഷിപ്പനി മരണം സ്ഥിരീകരിച്ചത്. പക്ഷിപ്പനി ലക്ഷണങ്ങളെ തുടര്‍ന്ന് മാര്‍ച്ച് 16 ന് മംഗളഗിരിയിലെ എയിംസില്‍ ചികിത്സയിലിരിക്കെയാണ് പെണ്‍കുട്ടി മരിച്ചത്.

വേവിക്കാത്ത കോഴിയിറച്ചി കഴിച്ചതിന് പിന്നാലെ പെണ്‍കുട്ടിക്ക് H5N1 വൈറസ് (പക്ഷിപ്പനി) ബാധിക്കുകയായിരുന്നു. ഫെബ്രുവരി 27-നാണ് പെണ്‍കുട്ടി പച്ച ഇറച്ചി കഴിച്ചത്.
മാതാപിക്കളാണ് കുട്ടിക്ക് വേവിക്കാത്ത ഇറച്ചി നല്‍കിയതെന്നാണ് വിവരം.

പാചകം ചെയ്യുന്നതിനിടെ കുട്ടി ആവശ്യപ്പെട്ടപ്പോള്‍ അമ്മ വായില്‍വെച്ച് കൊടുത്തു. കുട്ടി ഇത് ചവച്ചിരുന്നതായും പിതാവ് വെളിപ്പെടുത്തി. എച്ച് 5 എന്‍ 1 വൈറസ്ബാധ മൂലമാണ് മരണം സംഭവിച്ചതെന്ന് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, ഐസിഎംആര്‍ എന്നിവര്‍ സ്ഥിരീകരിച്ചു.

രണ്ടു ദിവസത്തിന് ശേഷം കുട്ടിക്ക് കടുത്ത പനിയും അതിസാരവും പിടിപ്പെട്ടു. മാര്‍ച്ച് നാലിന് കുട്ടിയെ എയിംസില്‍ അഡ്മിറ്റ് ചെയ്തു. മാര്‍ച്ച് ഏഴിന് ആരോഗ്യ വിദഗ്ദ്ധരുടെ നിര്‍ദേശ പ്രകാരം മൂക്കില്‍നിന്നും തൊണ്ടയില്‍നിന്നും സാമ്പിളുകളെടുത്ത് പരിശോധനയ്ക്കയച്ചു. എന്നാല്‍ മാര്‍ച്ച് 16ന് കുട്ടി മരിച്ചു.

2003-ല്‍ രാജ്യത്താകമാനം പക്ഷിപ്പനി ബാധയുണ്ടായതിനെത്തുടര്‍ന്ന് ലോകാരോഗ്യ സംഘടന വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങിയ ശേഷം ഇന്ത്യയിലുണ്ടാകുന്ന രണ്ടാമത്തെ ഇതുമായി ബന്ധപ്പെട്ട മരണമാണിത്. 2021-ല്‍ എയിംസില്‍ 11 വയസ്സുകാരനായ ആണ്‍കുട്ടി മരിച്ചതാണ് ആദ്യ സംഭവം.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

രാസ ലഹരി പിടികൂടി

കൊച്ചി: ഇന്നലെ രാത്രിയിൽ കൊച്ചിയിൽ പിടിയിലായത് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് രാസലഹരി...

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ കോതമംഗലം: പോക്സോ കേസി​ൽ സി.പി.എം നേതാവ് പിടിയിൽ....

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമ...

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു അകന്നുകഴിയുന്ന വിരോധത്തിൽ ഭാര്യയുടെയും 17 കാരിയായ മകളുടെയും...

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും...

Related Articles

Popular Categories

spot_imgspot_img