web analytics

യാത്രക്കാരിയുടെ ‘കൈവിട്ട കളി’; ലണ്ടനില്‍ നിന്നും മുംബൈയിലേക്ക് പറന്ന വിമാനത്തിന് അടിയന്തിര ലാൻഡിംഗ്…!

ഒരു യാത്രക്കാരി ബഹളംവച്ചതിനെ തുടർന്ന് ലണ്ടനില്‍ നിന്നും മുംബൈയിലേക്ക് പറന്ന വിര്‍ജിന്‍ യാത്രാ വിമാനം തുര്‍ക്കിയിലെ സൈനിക ബേസില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. 30,000 അടി ഉയരത്തില്‍ പറക്കവെയാണ് യാത്രക്കാരി ബഹളം വെച്ചത്. ഇതേത്തുടർന്ന് പ്രശ്‌നം കൈവിട്ട് പോകുമെന്ന് തോന്നിയതോടെയാണ് വിമാനം തുര്‍ക്കിയിലെ സൈനിക വിമാനത്താവളത്തില്‍ ഇറക്കേണ്ടി വന്നത്. ഇതോടെ 200-ലേറെ യാത്രക്കാര്‍ ദുരിതത്തിലായി.

തുര്‍ക്കിയിലേക്ക് വഴിതിരിച്ചുവിട്ട എയര്‍ബസ് എ350 വൈകുന്നേരം 4 മണിയോടെ ദിയാര്‍ബകിറില്‍ ലാന്‍ഡ് ചെയ്തു. സൈനിക താവളമായ ഇവിടെ ചില യാത്രാ വിമാനങ്ങളും എത്താറുണ്ട്. എന്നാല്‍ അടിയന്തര ലാന്‍ഡിംഗിന് ശേഷം വിര്‍ജിന്‍ വിമാന അധികൃതര്‍ തികഞ്ഞ അനാസ്ഥയാണ് കാട്ടിയത്.

  • New designs, Durable die cast aluminum grill plates
  • Heat Resistant, Bakelite body, User Friendly.Cord length 1.5 m
  • German Technology Greblon Non stick coating for oil free toasting
₹1,299

കൈയിലെ ബാഗ് പോലും വിമാനത്തില്‍ വെച്ച് പുറത്തിറങ്ങാനാണ് ആളുകളോട് നിര്‍ദ്ദേശം നല്‍കിയത്. ഇതോടെ കുഞ്ഞുങ്ങളും, ഡയബറ്റിക് രോഗികളും, പെന്‍ഷന്‍കാരും ഉള്‍പ്പെടെ യാത്രക്കാര്‍ ദുരിതത്തിലായി.

വിമാനത്താവളം സാധാരണ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിധത്തില്‍ അല്ലാത്തതിനാല്‍ പ്രശ്‌നം കൂടുതല്‍ വഷളായി. വിമാനത്തിന് ഇതിനിടെ സാങ്കേതിക തകരാറും നേരിട്ടതോടെ ഇന്ത്യയിലേക്കുള്ള യാത്ര അസാധ്യമായി. ഒടുവിൽ 24 മണിക്കൂര്‍ വിസകള്‍ ലഭ്യമാക്കിയതോടെ ഇവര്‍ അടുത്തുള്ള ഹോട്ടലുകളിലേക്ക് മാറി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img