web analytics

മുൻകൂർ ജാമ്യം കിട്ടിയ ശേഷം കേരളത്തിൽ തിരിച്ചെത്തും; ജയസൂര്യ ന്യൂയോർക്കിൽ

തിരുവനന്തപുരം: നടിമാരുടെ ലൈം​ഗികാതിക്രമ പരാതിയിൽ അന്വേഷണം നേരിടുന്ന നടൻ ജയസൂര്യ കേരളത്തിലില്ല. ജയസൂര്യ ന്യൂയോർക്കിലാണ് ഇപ്പോഴുള്ളതെന്നും ദുബായിലേക്ക് പോകാനാണ് പദ്ധതിയിടുന്നതെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.Will return to Kerala after getting anticipatory bail; Jayasurya in New York

മുൻകൂർ ജാമ്യം കിട്ടിയാൽ മാത്രമേ നടൻ കേരളത്തിലേക്ക് മടങ്ങാൻ സാധ്യതയുള്ളു. മുൻകൂർ ജാമ്യത്തിനായുള്ള നടപടിക്രമങ്ങൾ പുരോ​ഗമിക്കുന്നതായാണ് റിപ്പോർട്ടുകൾ.

കടമറ്റത്ത് കത്തനാർ എന്ന സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടാണ് ജയസൂര്യ ന്യൂയോർക്കിലേക്ക് പോയത്. ന്യൂയോർക്കിൽ നിന്ന് കൊണ്ട് മുൻകൂർ ജാമ്യം തേടാൻ നടൻ ശ്രമം തുടങ്ങിയിട്ടുണ്ട്.

മുൻകൂർ ജാമ്യം കിട്ടിയാലും ഇല്ലെങ്കിലും ന്യൂയോർക്കിൽ നിന്ന് ദുബായിലേക്ക് പോകാനാണ് നടൻ പദ്ധതിയിടുന്നതെന്ന വിവരവും പുറത്തുവന്നു.

ആഗസ്റ്റ് 28നാണ് നടനെതിരെ ആദ്യം ലൈംഗിക പീഡന കേസ് രജിസ്റ്റർ ചെയ്തത്. കൊച്ചി സ്വദേശിയായ നടിയാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്.

കേസിൽ പ്രത്യേക അന്വേഷണ സംഘം നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പിന്നാലെ മറ്റൊരു നടി കൂടി താരത്തിനെതിരെ പരാതി നൽകി. തുർന്ന് നടനെതിരെ രണ്ടാമതൊരു പീഡനക്കേസ് കൂടി കരമന പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

2012-2013 കാലത്ത് തൊടുപുഴയിലെ സിനിമാ സെറ്റിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. കരമന പൊലീസ് ആണ് കേസെടുത്തത്.

ബാത്ത്‌റൂമിൽ പോയി വരുന്ന സമയത്ത് പിറകിലൂടെ കെട്ടിപ്പിടിച്ചു എന്നാണ് നടിയുടെ പരാതി. ലൈംഗികാതിക്രമം,​ സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പം ജാമ്യമില്ലാ വകുപ്പും ചുമത്തിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img