web analytics

അമേഠിക്ക് പിന്നാലെ റായ്ബറേലിയും കൈവിടുമോ? ഭീതിയിൽ കോൺ​ഗ്രസ്; മത്സരിക്കാൻ വിസമ്മതിച്ച് രാഹുലും പ്രിയങ്കയും

ന്യൂഡൽഹി: നെഹ്റു കുടുംബത്തിന്റെ പരമ്പരാ​ഗത മണ്ഡലങ്ങളായ അമേഠിയി റായ്ബറേലിയിലും മത്സരിക്കാനില്ലെന്ന നിലപാടിൽ രാഹുൽ ​ഗാന്ധിയും പ്രിയങ്കാ ​ഗാന്ധിയും. എന്നാൽ, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അമേഠിയിൽ രാഹുൽ ​ഗാന്ധി പരാജയപ്പെട്ടിരുന്നു. ഇപ്പോഴിതാ, റായ്ബറേലിയിലും പരാജയ ഭീതിയിലാണ് കോൺ​ഗ്രസ്. അനാരോ​ഗ്യം കാരണം റായ്ബറേലിയിലെ സിറ്റിം​ഗ് എംപിയായ സോണിയ ​ഗാന്ധി ഇക്കുറി മത്സര രം​ഗത്തില്ലെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെ മത്സരിക്കാനില്ലെന്ന നിലപാടിലാണ് രാഹുൽ ​ഗാന്ധിയും പ്രിയങ്കാ ​ഗാന്ധിയും.

ഇത്തവണ സോണിയ മത്സര രംഗത്ത് നിന്നും മാറിയ സാഹചര്യത്തിൽ പ്രിയങ്ക എത്തിയില്ലെങ്കിൽ റായ്ബറേലിയും കൈവിട്ടുപോകുമെന്നാണ് പ്രവർത്തകരുടെ ആശങ്ക. രാഹുലും പ്രിയങ്കയും മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെ രണ്ട് മണ്ഡലങ്ങളും ഒഴിച്ചിട്ട് കൊണ്ടാണ് കോൺഗ്രസിന്റെ യുപി പട്ടിക പുറത്ത് വന്നത്. 46 സ്ഥാനാർത്ഥികളാണ് കോൺഗ്രസിന്റെ നാലാം പട്ടികയിലുളളത്. വാരാണസിയിൽ മോദിക്കെതിരെ, യുപി പിസിസി അധ്യക്ഷൻ അജയ് റായി സ്ഥാനാർത്ഥിയാകും. അംറോഹയിൽ പ്രാദേശിക ഘടകത്തിൻറെ പ്രതിഷേധം തള്ളി ബിഎസ്പിയിൽ നിന്നും കോൺഗ്രസിലെത്തിയ ഡാനിഷ് അലിക്ക് വീണ്ടും സീറ്റ് നൽകി. അംരോഹയിലെ സിറ്റിംഗ് എംപിയായ ഡാനിഷ്, എംപിയെന്ന നിലയിൽ പരാജയമാണെന്നും അതിനാൽ സീറ്റ് നൽകരുതെന്നുമാണ് അംരോഹയിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇത് നേതൃത്വം തളളി.

മുതിർന്ന നേതാവ് ദിഗ് വിജയ് സിംഗ് മധ്യപ്രദേശിലെ രാജ്ഗഡിൽ നിന്ന് ജനവിധി തേടും. തമിഴ്നാട്ടിലെ ഏഴ് സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ശിവഗംഗയിൽ കാർത്തി ചിദംബരവും കന്യാകുമാരിയിൽ വിജയ് വസന്തും സ്ഥാനാർത്ഥികളാകും. 4 ഘട്ടങ്ങളിലായി കോൺഗ്രസ് ഇതുവരെ 185 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. സിക്കിം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. 18 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

ഡൽഹിയിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഹണി ട്രാപ്പിൽ കുടുക്കി തട്ടിക്കൊണ്ടു പോയി: നാലുപേർ പിടിയിൽ

ഡൽഹിയിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഹണി ട്രാപ്പിൽ കുടുക്കി തട്ടിക്കൊണ്ടുപോയി തെക്കൻ ഡൽഹിയിലെ...

ബസിൽ ഉണ്ടായിരുന്നത് ജോയിന്റ് ആർ.ടി.ഒ; തൃപ്രയാറിൽ പാതിവഴിയിൽ യാത്രക്കാരെ ഇറക്കിവിടാൻ ശ്രമിച്ച ബസിന് മുട്ടൻ പണി

തൃപ്രയാറിൽ പാതിവഴിയിൽ യാത്രക്കാരെ ഇറക്കിവിടാൻ ശ്രമിച്ച ബസിന് മുട്ടൻ പണി തൃപ്രയാറിൽ...

ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ചു; വയോധികന് ദാരുണാന്ത്യം

ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ചു വയോധികന് ദാരുണാന്ത്യം ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ...

പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം; കെപിസിസി ആസ്ഥാനത്ത് നിർണ്ണായക യോഗങ്ങൾ ഇന്ന്, പ്രഖ്യാപനം ഉച്ചയ്ക്ക് ശേഷം

പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം; കെപിസിസി ആസ്ഥാനത്ത് നിർണ്ണായക യോഗങ്ങൾ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ...

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

Related Articles

Popular Categories

spot_imgspot_img