കുടിയേറ്റ കർഷകരുടെ മൂന്നാം തലമുറ കൂട്ടമായി വിദേശത്തേയ്ക്ക് ; തെരുവുകൾ കൈയടക്കി അന്യ സംസ്ഥാന തൊഴിലാളികൾ…. വയോധികരും അടച്ചിട്ട വീടുകളും മാത്രമാകുമോ ഇടുക്കിയിൽ….??

രണ്ടാം ലോക മഹായുദ്ധവും തുടർന്നു വന്ന ഭക്ഷ്യക്ഷാമവും സൃഷ്ടിച്ച പ്രതിസന്ധിയെ അതിജീവിക്കാൻ കുടിയേറിയ കർഷകരുടെ മണ്ണാണ് ഇടുക്കി. മീനച്ചിൽ , കാഞ്ഞിരപ്പള്ളി താലൂക്കുകളിൽ നിന്നും എറണാകുളം ജില്ലയുടെ ചില ഭാഗങ്ങളിൽ നിന്നും കൃഷിക്കായി കർഷകർ കാളവണ്ടിയിലും നടന്നും ഇടുക്കിയിലെത്തി. (Will it be only the elderly and closed houses in Idukki?)

അവർ കാട്ടാനയോടും പാമ്പിനോടും മാറാരോഗങ്ങളോടും പടവെട്ടി. പലരും ആവശ്യമായ ചികിത്സ കിട്ടാതെയും വന്യമൃഗങ്ങളുടെ ആക്രമണത്തിലും മരിച്ചുവീണു. ശേഷിച്ചവർ വനം വെട്ടിത്തെളിച്ച് കൃഷിയിറക്കി. മണ്ണിനെ പൊന്നാക്കി അവരും രണ്ടാം തലമുറയും വലിയ നേട്ടം കൊയ്തു.

” കട്ടപ്പനയിൽ നിന്നും കുരുമുളകും ഏലക്കായുമായി കോട്ടയത്ത് എത്തി വിറ്റ് കിട്ടിയ പണത്തിന് ഒരു ജീപ്പും വാങ്ങി തിരികെയെത്തി ” എന്ന ഓർമകൾ കുടിയേറ്റക്കാരുടെ ഒന്നാം തലമുറ വിവരിച്ചിരുന്നു.

കുടിയേറ്റ കർഷകരുടെ രണ്ടാം തലമുറയുടെ കാലം ഇടുക്കിയിൽ വാണിജ്യ നഗരങ്ങൾ ഉയർന്നു. അടിമാലി, വണ്ടിപ്പെരിയാർ, കട്ടപ്പന, കുമളി, അണക്കര, തുടങ്ങിയ വാണിജ്യ നഗരങ്ങൾ മലഞ്ചരക്ക് വിപണിയെ ആശ്രയിച്ച് നില നിന്നവയായിരുന്നു. ഏലക്കയും, കുരുമുളകും, കാപ്പിക്കുരുവും ഇവിടേയ്ക്ക് ഒഴുകി.

എന്നാൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി കാര്യങ്ങൾ അത്ര സുഗമമല്ല. കാലാവസ്ഥാ വ്യതിയാനം കാർഷിക മേഖലയുടെ നട്ടെല്ലൊടിച്ചു. പിന്നാലെ മലഞ്ചരക്ക് വസ്തുക്കളുടെ വിലത്തകർച്ച രൂക്ഷമായ വന്യജീവിയാക്രമണങ്ങൾ ഇവ കുടിയേറ്റ നഗരങ്ങളെയും സമീപ ഗ്രാമങ്ങളെയും തളർത്തി.

നഗരങ്ങളിൽ തൊഴിലവസരങ്ങളും കുറഞ്ഞു. ഇതോടെ കൃഷികൊണ്ട് പിടിച്ചു നിൽക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ കുടിയേറ്റ കർഷകരുടെ മൂന്നാം തലമുറ സ്വപ്‌നഭൂമികൾ തേടി വിദേശത്തേയ്ക്ക് ഒഴുകാൻ തുടങ്ങി. യു.കെ,ജർമനി, കാനഡ, യു.എസ്… തുടങ്ങി റഷ്യയിലേക്ക് വരെ പോയത് പതിനായിരങ്ങൾ.. ഇനിയും വിദേശത്തേയ്ക്ക് കുടിയേറ്റം ലക്ഷ്യമിട്ട് പഠനങ്ങൾ നടത്തുന്നതും ഏറെ യുവാക്കൾ..

ഒരു കാലത്ത് സജീവമായിരുന്ന ഇടുക്കിയിലെ പി.എസ്.സി. പരിശീലന കേന്ദ്രങ്ങളിൽ ഇന്ന് വളരെക്കുറച്ച് ഉദ്യോഗാർഥികളാണ് എത്തുന്നത്. എന്നാൽ വിദേശപഠനത്തിനും വിസ ഏർപ്പാടിനും സഹായിക്കുന്ന ഏജൻസികൾക്ക് കൊയ്ത്തുകാലമാണ്.

43,000 മാത്രം ജനസംഖ്യയുള്ള ഇടുക്കിയിലെ വാണിജ്യ കേന്ദ്രമായ കട്ടപ്പനയിൽ ചെറുതും വലുതുമായ 12 വിദേശപഠന ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്. വിദേശമോഹം മുതലെടുത്ത് വിസ തട്ടിപ്പ് സംഘങ്ങളും ഒളിഞ്ഞു പ്രവർത്തിക്കുന്നു. യുവതലമുറ നാടുവിടുന്നതോടെ ഇടുക്കിയിലെ നഗരങ്ങളിലും ഇന്ന് തിരക്ക് കുറവാണ് .

ഒരു സമയത്ത് സീറ്റ് ലഭിക്കാൻ ശിപാർശ ആവശ്യമായിരുന്ന കോളേജുകൾ ഇന്ന് വിദ്യാർഥികളെ ലഭിക്കാൻ പാടുപെടുന്ന അവസ്ഥയിലാണ്. അവധി ദിനങ്ങളിൽ തെരുവുകളിൽ അന്യ സംസ്ഥാന തൊഴിലാളികളെ മാത്രമാണ് കാണാനാകുക. പല നഗരങ്ങളിലും അന്യ സംസ്ഥാന തൊഴിലാളികൾ സ്വന്തമായി വ്യാപാര സ്ഥാപനങ്ങളും തുടങ്ങി.
വിദേശത്തേക്കുള്ള യുവാക്കളുടെ ഒഴുക്ക് തുടർന്നാൽ രണ്ടു പതിറ്റാണ്ടിനുള്ളിൽ വയോധികർ മാത്രമാകുന്ന നാടായി ഇടുക്കിയുടെ വിവിധ പ്രദേശങ്ങൾ മാറിയേക്കാം…

spot_imgspot_img
spot_imgspot_img

Latest news

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

Other news

അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് ഉപരോധമേർപ്പെടുത്താനൊരുങ്ങി ട്രംപ്

വാഷിംഗ്ടൺ: അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് ഉപരോധമേർപ്പെടുത്താനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്....

മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി അനാമികയുടെ മരണം; പോലീസിൽ പരാതി നൽകി കുടുംബം

ബെംഗളൂരു: ബെംഗളൂരുവിലെ ഹോസ്റ്റൽ മുറിയിൽ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി അനാമിക ജീവനൊടുക്കിയ...

ഇനി ഒരൽപ്പം വിശ്രമമാകാം… മാറ്റമില്ലാതെ തുടർന്ന് സ്വർണവില

തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട കുതിപ്പിന് ശേഷം സംസ്ഥാനത്ത് ഇന്ന് സർവ്വകാല റെക്കോർഡിൽ...

കൊടും ക്രൂരത; കൈകളും കാലുകളും വട്ടമൊടിഞ്ഞ് റെയിൽവേ ട്രാക്കിൽ ഗർഭിണി

വെല്ലൂർ: ട്രെയിനിൽ ഗർഭിണിയായ യുവതിക്കുനേരെ പീഡന ശ്രമം. യുവതി എതിർത്തതോടെ ഓടുന്ന...

അടുത്ത മൂന്നരമാസം കടുത്ത ചൂട് പ്രതീക്ഷിക്കാം; ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു...

അച്ഛനും അമ്മയും മകനും മകൻ്റെ ഭാര്യയും പലരിൽ നിന്നായി തട്ടിച്ചത് നൂറു കോടി; സിന്ധു വി നായർ പിടിയിൽ

തിരുവല്ല: ജി ആൻഡ് ജി ഫിനാൻസ് തട്ടിപ്പുകേസിൽ മൂന്നാം പ്രതി സിന്ധു...

Related Articles

Popular Categories

spot_imgspot_img