ഇന്ത്യ സഖ്യം പ്രതിപക്ഷമായി തുടരുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും ജനഹിതം അട്ടിമറിക്കുകയാണെന്നും ഖാർഗെ പറഞ്ഞു. എന്നാൽ ഇന്ത്യ സഖ്യം ഫാസിസ്റ്റ് ഭരണത്തെ ചെറുത്തുതോൽപ്പിക്കുമെന്നും ബിജെപി ഭരിക്കപ്പെടരുത് എന്ന ജനങ്ങളുടെ ആഗ്രഹം സാക്ഷാത്കരിക്കാൻ ഉചിതമായ സമയത്ത് ഉചിതമായ നടപടികൾ സഖ്യം സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. (Will continue to fight against fascist rule of BJP: Kharge)
ബിജെപിയുടെ രാഷ്ട്രീയത്തിനും നിലപാടിനുമുള്ള മറുപടിയാണ് തെരഞ്ഞെടുപ്പിലൂടെ നൽകിയത്. ഭരണഘടന സംരക്ഷിക്കുന്നതിനായി ഇന്ത്യ സഖ്യം പോരാടും. ഐക്യത്തോടെ ഫലപ്രദമായിട്ടാണ് ഇന്ത്യ സഖ്യം തെരഞ്ഞെടുപ്പിനെ നേരിട്ടത്. തെരഞ്ഞെടുപ്പ് ഫലം മോദിക്കും അദ്ദേഹത്തിൻ്റെ രാഷ്ട്രീയ രീതികൾക്കും എതിരാണ്.
ജനങ്ങളുടെ നിശ്ചയദാർഢ്യത്തെ അട്ടിമറിക്കാനാണ് മോദിയുടെ ശ്രമം. ഭരണഘടനയുടെ ആമുഖത്തിൽ പ്രതിപാദിക്കുന്ന മൂല്യങ്ങളോട് പ്രതിബദ്ധത പുലർത്തുന്ന എല്ലാ പാർട്ടികളെയും ഇന്ത്യ സഖ്യത്തിലേക്ക് ക്ഷണിക്കുകയാണെന്നും ഖാർഗെ പറഞ്ഞു.
തെരഞ്ഞെടുപ്പിനെ മികച്ച രീതിയിൽ നേരിട്ട ഇന്ത്യ സഖ്യത്തിന് അദ്ദേഹം നന്ദി പറഞ്ഞു. തെരഞ്ഞെടുപ്പിൽ നമ്മൾ ഐക്യത്തോടെ നന്നായി പൊരുതി. നിശ്ചയദാർഢ്യത്തോടെയാണ് മുന്നോട്ട് പോയതെന്നും ഖാർഗെ കൂട്ടിച്ചേർത്തു.
Read More: ടി20 ലോകകപ്പ്: ഇന്ത്യയുടെ ബൗളിങ് കരുത്തില്‍ വീണ് അയര്‍ലന്‍ഡ്; നൂറു കടന്നില്ല; വിജയലക്ഷ്യം 97 റണ്‍സ്
Read More: കൊച്ചിയെ മുക്കിയത് മേഘവിസ്ഫോടനം തന്നെ; സ്ഥിരീകരിച്ച് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം