മറയൂരിന് സമീപം തലയാറിലെത്തിയ കാട്ടുകൊമ്പൻ പടയപ്പ ഓട്ടോറിക്ഷ തകർത്തു. തുടർന്ന് പ്രദേശത്ത് ചിന്നംവിളിച്ച് നടന്ന ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. Wild elephant padayappa agian in thalayar
തൊഴിലാളി ലയങ്ങൾക്ക് സമീപം പടയപ്പയെത്തിയതോടെ തോട്ടം തൊഴിലാളികളും ഭീതിയിലായി. തലയാർ സ്വദേശി കണ്ണന്റെ ലയത്തിന് മുന്നിൽ നിർത്തിയിട്ട ഓട്ടോറിക്ഷയാണ് തകർത്തത്.
രണ്ടു ദിവസമായി പടയപ്പ തലയാർ എസ്റ്റേറ്റിലെ കടുകുമുടി, തലയാർ ഡിവിഷനുകളിൽ കറങ്ങിനടക്കുകയാണ്. സാധാരണ നാശനഷ്ടങ്ങൾ ഉണ്ടാക്കാത്ത പടയപ്പയുടെ സ്വഭാവത്തിലെ മാറ്റത്തിന് കാരണമെന്താണെന്ന് അറിവായിട്ടില്ല.
പകൽ സമയം തേയിലത്തോട്ടങ്ങൾക്ക് നടുവിൽ നിലയുറപ്പിക്കുന്ന പടയപ്പ കാരണം തോട്ടത്തിൽ കൊളുന്തു നുള്ളാനോ മറ്റു പണികൾക്കോ പോകാൻ കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ.