web analytics

ആനയിറങ്കലിൽ കാട്ടാന ചരിഞ്ഞ നിലയിൽ; കണ്ടെത്തിയത് എട്ടു വയസ് പ്രായമുള്ള പിടിയാനയുടെ ജഡം

ഇടുക്കി ആനയിറങ്കലിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. എട്ടു വയസ് പ്രായമുള്ള പിടിയാനയുടെ ജഡമാണ് തോട്ടം തൊഴിലാളികൾ കണ്ടെത്തിയത്.

ആനക്കൂട്ടത്തോടൊപ്പം സഞ്ചരിച്ച പിടിയാന കാൽവഴുതി കൊക്കയിലേക്ക് വീണ് ചെരിഞ്ഞതായാണ് പ്രാഥമിക നിഗമനം.

20 മീറ്റർ ഉയരത്തിൽ നിന്നാണ് ആന താഴേക്ക് പതിച്ചത്. തേക്കടിയിൽ നിന്ന് വനം വകുപ്പ് വെറ്ററിനറി സർജന്മാർ എത്തിയശേഷം പോസ്റ്റ്മോർട്ടം നടത്തി സംസ്കരിക്കും.

ദേവികുളം റേഞ്ച് ഫോറസ്റ്റ് ഓഫീസർ അഖിൽ കെ.ബാബു, ബോഡിമെട്ട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി.കെ.സുജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.

മുപ്പതോളം പേരെ ഓടിച്ചിട്ട് കടിച്ച തെരുവ് നായയെ തല്ലിക്കൊന്ന് നാട്ടുകാർ

കണ്ണൂർ: ചക്കരക്കല്ലിൽ ആളുകളെ ഓടിച്ചിട്ട് കടിച്ച തെരുവ് നായയെ പിടികൂടി തല്ലിക്കൊന്നു. മുഴപ്പാല ചിറക്കാത്ത് നിന്നാണ്കുട്ടികളടക്കം മുപ്പതോളം പേരെ കടിച്ച തെരുവ് നായയെയാണ് പിടികൂടിയത്.

ഇന്ന് രാവിലെയായിരുന്നു സംഭവം. പരിക്കേറ്റവരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രണ്ടുമണിക്കൂറിനിടെയാണ് നായ ഇത്രയും പേരെ ഓടിച്ചിട്ട് കടിച്ചത്.

മദ്രസയിൽ പോയി വരുന്ന കുട്ടിക്കും വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടികൾക്കും വരെ കടിയേറ്റിട്ടുണ്ട്. വീട്ടിനുള്ളിൽ കയറിയും നായ കടിച്ചു പരിക്കേൽപ്പിച്ചു.

ഇതരസംസ്ഥാന തൊഴിലാളികളെയടക്കം തെരുവ് നായ ആക്രമിച്ചു. കണ്ണിനും മുഖത്തും അങ്ങനെ ശരീരത്തിന്റെ പലഭാ​ഗത്തായിട്ടാണ് നായ കടിച്ചത്. വീടിൻ്റെ അടുക്കളയിൽ കയറി പോലും നായ കടിച്ചു.

കടിയേറ്റ നിരവധി പേർ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. ആക്രമണത്തിന് ഇരയായവരുടെ
കൈകൾക്കും കാലുകൾക്കും തലയ്ക്കും ഇടുപ്പിനും പരിക്കേറ്റു.

അഞ്ച് കിലോമീറ്റർ ചുറ്റളവിലാണ് ഈ ആക്രമണങ്ങൾ എല്ലാം നടന്നത്. ബസ് സ്റ്റോപ്പുകളിലുള്ളവരെയും, കളിക്കുന്ന കുട്ടികളെയും നായ കടിച്ചു. പ്രഭാത യാത്രയ്ക്കായി വാഹനം തയ്യാറാക്കുന്നതിനിടെ ഒരു സ്കൂൾ ബസ് ഡ്രൈവറെയും ആക്രമിക്കുകയായിരുന്നു.

ഇരുവേരി, കുളം ബസാർ, പുന്നച്ചേരി, ആർവി, മെട്ട തുടങ്ങിയ പ്രദേശങ്ങളിൽ നായ അലഞ്ഞ് നടന്ന അക്രമം നടത്തുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

Other news

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ പിടിയിൽ

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ...

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; തെക്കൻ ഇറാനിൽ ശക്തമായ സ്ഫോടനങ്ങൾ! ഹോർമുസ് കടലിടുക്കിന് സമീപം അതീവ ജാഗ്രത

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; തെക്കൻ ഇറാനിൽ ശക്തമായ സ്ഫോടനങ്ങൾ! ഹോർമുസ് കടലിടുക്കിന്...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം വെച്ച് തുന്നിക്കെട്ടി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം...

ഹർഷിനയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥിരം ജോലി! “ഇത് സമരത്തിന് ലഭിച്ച നീതി, പരിഹസിച്ചവർക്കുള്ള മറുപടി”

ഹർഷിനയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥിരം ജോലി! “ഇത് സമരത്തിന് ലഭിച്ച...

Related Articles

Popular Categories

spot_imgspot_img