ജീപ്പ് പത്ത് അടിയോളം താഴ്ചയിലേക്ക് മറിച്ചിടുകയായിരുന്നു
വാൽപ്പാറ: വാൽപ്പാറയിൽ വൈദ്യുതി വകുപ്പിന്റെ ജീപ്പിനു നേരെ കാട്ടാനയുടെ ആക്രമണം. ജീപ്പ് പത്ത് അടിയോളം താഴ്ചയിലേക്ക് മറിച്ചിടുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന വൈദ്യുതി വകുപ്പ് എൻജിനീയറും സഹപ്രവർത്തകരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.(Wild elephant attacked jeep)
ആനമലയ്ക്ക് സമീപം നവമലയിൽ ജൂനിയർ വൈദ്യുതി വിഭാഗം എൻജിനീയറായ വിശ്വനാഥനും, വൈദ്യുതി വകുപ്പിലെ ജീവനക്കാരും കൂടി അത്താളി അമ്മൻ ക്ഷേത്രം വഴി ആളിയാറിലേക്ക് പോകും വഴി കാട്ടാനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു. റോഡിൽ ജീപ്പിന് മുന്നിൽ കാട്ടാനയെ കണ്ട് ജീപ്പ് പിന്നോട്ട് എടുത്തെങ്കിലും ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാനായില്ല.
അപകടത്തിൽ ജീപ്പിന്റെ ചില്ലുകളും മുൻ ഭാഗത്തിനും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.