പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം
തിരുവനന്തപുരം: സംസ്ഥാനത്ത് കാട്ടാനയാക്രമണത്തിൽ ആദിവാസി യുവാവിന് ഗുരുതര പരിക്ക്. തിരുവനന്തപുരം വിതുരയിലാണ് സംഭവം. ശിവാനന്ദൻ കാണി(46)യ്ക്കാണ് പരിക്കേറ്റത്.(Wild elephant attack; young man seriously injured)
പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. ആറ്റിൽ ചൂണ്ടയിട്ടു കൊണ്ടിരിക്കുമ്പോഴാണ് ആനയുടെ ആക്രമണം ഉണ്ടായത്. ആന ശിവാനന്ദനെ ചുഴറ്റി സമീപത്തെ തോട്ടത്തിലേക്ക് എറിയുകയായിരുന്നു. പുലർച്ചെ റബർ ടാപ്പിങ്ങിന് എത്തിയ തൊഴിലാളികളാണ് ഇയാളെ കണ്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ശിവാനന്ദൻ നിലവിൽ വിതുര താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. ഇയാളെ ഉടന്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റും.