കണ്ണൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. കണ്ണൂര്‍ കച്ചേരി കടവ് ആണ് സംഭവം. കച്ചേരി കടവ് സ്വദേശി സുരിജയ്ക്കാണ് പരിക്കേറ്റത്.
കണ്ണൂര്‍ കേരള – കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്ന ബാരാപ്പോള്‍ പുഴക്കരയിലാണ് ഇവർ താമസിക്കുന്നത്. ഇവരുടെ വീട്ടുമുറ്റത്ത് കാട്ടാനയെത്തുകയായിരുന്നു.
ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. ആക്രമണത്തില്‍ സുരിജയുടെ വാരിയെല്ലിന് ആണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് സത്യനും സംഭവ സമയത്ത് കൂടെയുണ്ടായിരുന്നു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയ കേസ്; പി വി അന്‍വറിന് വീണ്ടും നോട്ടീസ്
കൊച്ചി: ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയ കേസിൽ നിലമ്പൂര്‍ മുന്‍ എംഎല്‍എ പി വി അന്‍വറിന് വീണ്ടും നൽകി ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നോട്ടീസ് അയച്ചത്.
ആദ്യ നോട്ടീസ് കൈപ്പറ്റാത്ത സാഹചര്യത്തിലാണ് നടപടി. ഉന്നത ഉദ്യോഗസ്ഥരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് സ്വയം വെളിപ്പെടുത്തിയതിനെ തുടർന്നാണ് അന്‍വറിനെതിരെ പൊലീസ് കേസെടുത്തത്.
സൈബര്‍ ക്രൈം നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ സമൂഹത്തില്‍ കലാപത്തിന് ശ്രമിച്ചെന്നും എഫ്‌ഐആറിൽ പറയുന്നു. സിപിഎമ്മും സര്‍ക്കാരുമായി തുറന്ന ഏറ്റുമുട്ടല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേസെടുത്തത്.
കൊല്ലം സ്വദേശിയായ വ്യവസായി മുരുഗേഷ് നരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഫോണ്‍ ചോര്‍ത്തല്‍ പരസ്യമായി സമ്മതിച്ചതായി മുരുഗേഷ് നരേന്ദ്രന്റെ അഭിഭാഷകന്‍ അറിയിച്ചു.
സ്വകാര്യത, സംസാര സ്വാതന്ത്ര്യം, ഐടി ആക്ട് തുടങ്ങിയവയുടെ ഗുരുതര ലംഘനമാണെന്നും അഭിഭാഷകന്‍ വാദിച്ചു.