web analytics

ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം; വീട് ഇടിച്ചു തകർത്തു

ഇടുക്കി: ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. ചക്കകൊമ്പനാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ വീട് തകർത്തു. ചിന്നക്കനാലിൽ 301 ൽ ഗന്ധകന്റെ വീടാണ് തകർത്തത്.

ഇന്നലെ രാത്രിയോടെയാണ് ആക്രമണം നടന്നത്. വീടിന്റെ ഒരു ഭാഗം പൂർണമായി ചക്കകൊമ്പൻ ഇടിച്ചു തകർത്തു. കാട്ടാന ആക്രമണ സമയത്ത് വീട്ടിൽ ആളില്ലായിരുന്നതിനാൽ വലിയ അപകടം ആണ് ഒഴിവായത്. നിലവിൽ ചക്കകൊമ്പനെ വനംവകുപ്പ് നിരീക്ഷിച്ചു വരികയാണ്.

സഞ്ചാരികളെ ഇതിലെ; ഇരവികുളം ദേശീയോദ്യാനം തുറക്കുന്നു

ഇടുക്കി: വരയാടുകളുടെ സംരക്ഷണകേന്ദ്രമായ ഇരവികുളം ദേശീയോദ്യാനം (രാജമല) സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. ഏപ്രില്‍ ഒന്നിന് ആണ്
സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുക.

വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതോടെ ഫെബ്രുവരി ഒന്നുമുതൽ ഉദ്യാനം അടച്ചിട്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ടുമാസത്തിനിടെ ഇരവികുളം മേഖലയിലെ കുമരിക്കല്ല്, ആനമുടി, വരയാടുമൊട്ട, മേസ്തിരിക്കെട്ട്, ലക്കം, രാജമല എന്നിവിടങ്ങളിലായി നിരവധി വരയാട്ടിന്‍കുഞ്ഞുങ്ങളാണ് പിറന്നത്.

കുമരിക്കല്ല് ഭാഗത്താണ് ഏറ്റവുമധികം കുഞ്ഞുങ്ങളെ കണ്ടെത്തിയത്. എന്നാൽ ഇവയുടെ കൃത്യമായ എണ്ണം ലഭിച്ചിട്ടില്ല. ഏപ്രില്‍ 20-നുശേഷം മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന കണക്കെടുപ്പിലാണ് എണ്ണം കൃത്യമായി അറിയാൻ കഴിയുക.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img