ഇടുക്കി: കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് വാച്ചർക്ക് പരിക്കേറ്റു. പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ നാവക്കയം ഭാഗത്ത് വെച്ചാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കുമളി മന്നാക്കുടി സ്വദേശി ജി രാജനാണ് പരിക്കേറ്റത്.
കാലിന് ഗുരുതരമായി പരിക്കേറ്റ രാജനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ട്രക്ക് പാത്ത് അളക്കുന്നതിനായി പോയപ്പോഴാണ് രാജന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
ഒപ്പമുണ്ടായിരുന്നവര്‍ ചേര്‍ന്ന് രാജനെ വനംവകുപ്പിന്റെ സ്പീഡ് ബോട്ടില്‍ തേക്കടിയിലെത്തിച്ചു. തുടർന്ന് കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.