കാട്ടുപന്നിയാക്രമണം; ഇടുക്കിയിൽ നിന്നും കുടിയൊഴിയേണ്ട അവസ്ഥയിൽ കർഷകർ
കാട്ടുപന്നിയാക്രമണം രൂക്ഷമായതോടെ ഇടുക്കിയുടെ മണ്ണിൽ പൊന്നു വിളയിച്ചിരുന്ന കുടിയേറ്റ കർഷകർ ഹൈറേഞ്ചിൽ നിന്നും കുടിയൊഴിയേണ്ട അവസ്ഥയിലാണ്.
കഴിഞ്ഞദിവസം കാഞ്ചിയാർ പാലാ കടയിൽ കൃഷിയിടത്തിൽ വിവിധ ദിവസങ്ങളിലായി എത്തിയകാട്ടുപന്നികൾ 150 ഓളം ഏത്തക്ക വാഴ തൈകൾ ആണ് നശിപ്പിച്ചത്.
കാഞ്ചിയാർ ലബ്ബക്കട സ്വദേശിയായ കാരക്കുന്നേൽ ടോമിച്ചൻ വർഷങ്ങളായി കാർഷികവൃത്തി ഉപജീവനമാർഗം ആക്കി മുന്നോട്ടു പോകുന്ന ആളാണ് എല്ലാ വർഷവും വിവിധതരം കൃഷി വിളകൾ കൃഷിയിറക്കാറുണ്ട്.
കാർഷിക മേഖലയിൽ ഉണ്ടാകുന്ന പ്രതിസന്ധികളെ തരണം ചെയ്താണ് ഇദ്ദേഹം കൃഷിചെയ്ത മുന്നോട്ട് പോകുന്നത് മൂന്നുമാസം മുമ്പ് വിളവിറക്കിയ 1500 ഓളം ഏത്തവാഴ തൈകളിൽ 150 ഓളം എണ്ണം ആണ് കഴിഞ്ഞ ദിവസങ്ങളിലായി എത്തിയ കാട്ടുപന്നികൾ പൂർണ്ണമായും നശിപ്പിച്ചത്.
ബാങ്കിൽ നിന്ന് ലോണും മറ്റും എടുത്താണ് കൃഷി ഇറക്കിയത് കൃഷി വിളകൾ ഇങ്ങനെ കാട്ടുപന്നികൾ എത്തി നശിപ്പിച്ചതോടെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് ഈ കർഷകൻ.
കാഞ്ചിയാർ പാലാക്കടയിൽ സുഹൃത്തിൻറെ ഒന്നര ഏക്കറോളം വരുന്ന സ്ഥലം പാട്ടത്തിൽ അടുത്താണ് ഇദ്ദേഹം കൃഷി ചെയ്തിരിക്കുന്നത്.
വാഴയോടൊപ്പംപാവലും കൃഷി ചെയ്തിട്ടുണ്ട് കാട്ടുപന്നികൾ എത്തി വാഴ നശിപ്പിച്ചതിനൊപ്പം പാവലിനും കേടുപാടുകൾ വരുത്തിയിട്ടുണ്ട്.
ഏത്തവാഴ തൈകൾ പൂർണ്ണമായും നശിപ്പിച്ചാണ് കാട്ടുപന്നികൾ കൃഷിയിടത്തുനിന്നും മടങ്ങിയത് കാർഷികവൃത്തി ഉപജീവനമാർഗം ആക്കി മുന്നോട്ടുപോകുന്ന ആളാകയാൽ ടോമിച്ചന് ഇനി മുൻപോട്ട് കൃഷി ചെയ്ത് പോകാൻ കഴിയാത്ത സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്.
വിശ്വസിച്ച കൃഷി ഇറക്കാൻ പറ്റാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നും കർഷകൻ പറയുന്നു സർക്കാരിൽ നിന്ന് ഒരു ധനസഹായുമെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് ഈ കർഷകർ മുന്നോട്ടുപോകുന്നത്.
കൃഷിയിടത്തിലും നാട്ടിലും ഇറങ്ങുന്ന കാട്ടുപന്നികളെ പഞ്ചായത്ത് ഏർപ്പെടുത്തുന്ന എം.പാനൽ ഷൂട്ടർമാരുടെ നേതൃത്വത്തിൽ വകവരുത്തുന്നുണ്ടെങ്കിലും കാട്ടുപന്നിയാക്രമണത്തിന് കുറവുണ്ടായിരുന്നില്ല.
വെടിവെച്ചു കൊല്ലുന്ന കാട്ടുപന്നികളെ വനം വകുപ്പിന്റെ നേതൃത്വത്തിൽ മണ്ണെണ്ണയൊഴിച്ച് സംസ്‌കരിക്കുകയായിരുന്നു പതിവ്.
എം.പാനൽ ഷൂട്ടർമാർക്ക് സമയത്ത് പണം ലഭിക്കാത്തതും ഷൂട്ടർമാരുടെ കുറവുമെല്ലാം കാട്ടുപന്നികളെ നിയന്ത്രിക്കുന്നതിന് തടസമായി നിന്നു.
എന്നാൽ വെടിവെച്ചു കൊന്ന കാട്ടുപന്നികളെ മണ്ണെണ്ണ ഒഴിച്ചാണോ വെളിച്ചെണ്ണ ഓഴിച്ചാണോ സംസ്‌കരിക്കുന്നതെന്ന് അന്വേഷിക്കാൻ വനം വകുപ്പ് പോകേണ്ട എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വേട്ടയ്ക്ക് ഊർജം പകർന്നിരുന്നു.
പ്രതിഫലം ഒന്നും ലഭിച്ചില്ലെങ്കിലും കാട്ടുപന്നികളുടെ ഇറച്ചി കൈക്കലാക്കാം എന്നത് വേട്ടയ്ക്ക് ഏറെ ആവേശമാണ് പകർന്നത്.
നാട്ടിലും കൃഷിയിടത്തിലും ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ചാൽ മുൻപ് ആർക്കും പ്രയോജനമില്ലാത്ത അവസ്ഥയായിരുന്നു എങ്കിൽ ഇപ്പോൾ ഏറെ പ്രയോജനം ചെയ്യുമെന്ന അവസ്ഥയുണ്ടായി.
ഇതോടെ കൃഷിയിടത്തിലെ കാട്ടുപന്നി ആക്രമണങ്ങൾക്ക് വലിയ കുറവാണ് ഉണ്ടായത്. കൃഷിയിടങ്ങളിൽ ഇലക്ട്രിക് ഫെൻസിങ്ങ് ഉപയോഗിച്ച് കാട്ടുപന്നികളെ കർഷകർ പിടികൂടുന്ന സാഹചര്യവും നിലവിലുണ്ട്.
എന്നാൽ കൃഷിയിടത്തിലിറങ്ങുന്ന മനുഷ്യർക്കും ഇത് അപകടമുണ്ടാക്കാൻ സാധ്യതയേറെയാണ്. വീപ്പയിൽ വെള്ളം നിറച്ച് വാരിക്കുഴി ഒരുക്കുന്നതും ഹൈറേഞ്ചിൽ വിവിധയിടങ്ങളിൽ പതിവാണ്. അനധികൃതമായി വന്യമൃഗങ്ങളെ പിടികൂടുന്നതിനെതിരേ വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്യാറുമുണ്ട്.









