web analytics

യാത്രക്കിടെ കാട്ടുപന്നി പാഞ്ഞ് വന്ന് ബൈക്കിലിടിച്ചു; അഞ്ചു വയസുകാരനും മാതാപിതാക്കള്‍ക്കും പരിക്ക്

പാലക്കാട്: കുഴൽമന്ദത്ത് കാട്ടുപന്നിയിടിച്ച് അപകടം. ബൈക്ക് യാത്രക്കാരായ ദമ്പതികൾക്കും അഞ്ചുവയസുകാരനായ മകനും പരിക്കേറ്റു. മഞ്ഞളൂർ വെട്ടുകാട്ടിൽ രത്നാകരൻ (48), ഭാര്യ രമണി (34), മകൻ ഐപിൻ ദേവ് (5) എന്നിവർക്കാണ് പരിക്കേറ്റത്. പന്നിക്കോട് – കണ്ണാടി റോഡിൽ തില്ലങ്കാടിനും പന്നിക്കോടിനും ഇടയിൽ വെച്ചാണ് സംഭവം.

നെന്മാറയിലേക്ക് പോകുമ്പോൾ പാഞ്ഞ് വന്ന കാട്ടുപന്നിയിടിച്ച് ബൈക്ക് മറിയുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 7. 30 നായിരുന്നു അപകടം നടന്നത്. അപകടത്തില്‍ രത്നാകരൻ്റെ ഇടത് കൈയിലെ എല്ല് പൊട്ടി. മൂവരും ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

 

Read Also: ബി​ഗ് ടിക്കറ്റ്; നറുക്കെടുപ്പിൽ 10 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ് സ്വന്തമാക്കി ഇന്ത്യക്കാരൻ; ടിക്കറ്റ് വാങ്ങിയത് പത്ത് സുഹൃത്തുക്കൾക്കൊപ്പം

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

Related Articles

Popular Categories

spot_imgspot_img