web analytics

ഹയർസെക്കണ്ടറി ചോദ്യപേപ്പറുകളിൽ വ്യാപക അക്ഷരത്തെറ്റുകൾ! വലഞ്ഞ് വിദ്യാർത്ഥികൾ

തിരുവനന്തപുരം: ഹയർസെക്കണ്ടറി ചോദ്യപേപ്പറുകളിൽ വ്യാപക അക്ഷരതെറ്റുകൾ കണ്ടെത്തി. കെമിസ്ട്രി, സുവോളജി, എക്കണോമിക്സ് , ബോട്ടണി എന്നീ വിഷയങ്ങളുടെ ചോദ്യപേപ്പറുകളിലാണ് അക്ഷരതെറ്റുകൾ കണ്ടെത്തിയത്. ഇങ്ങനെ പോയാൽ പരീക്ഷയ്ക്ക് ചോദ്യങ്ങൾ വായിച്ചു മനസ്സിലാക്കാൻ കുട്ടികൾ പാടുപെടും.

ബോട്ടണി ചോദ്യപേപ്പറുകളിൽ ‘അവായുശ്വസനം’ എന്നതിന് ‘ആ വായു ശ്വസനം’ എന്നാണ് എഴുതിയിരിക്കുന്നത്. മാത്രമല്ല 2 അക്കം എന്ന് നൽകേണ്ട ഭാഗത്ത് ‘2 അക്ഷരം’ എന്നാണ് എഴുതിയിരിക്കുന്നത്.

ഇനി എക്കണോമിക്‌സ് ചോദ്യപേപ്പറെടുത്താൽ ‘കുറയുന്നു’ എന്ന് വേണ്ടിടത്ത് ‘കരയുന്നു’ എന്നാണ് കൊടുത്തിരിക്കുന്നത്. സുവോളജിയുടെ കാര്യം പിന്നെ പറയണ്ട, ‘ആറു ക്ലാസുകൾ’ എന്നുള്ളതിന് പകരം ‘അറു ക്ലാസുകൾ’ എന്നാണ് വന്നിരിക്കുന്നത്.

ചോദ്യപേപ്പറുകളുടെ പ്രൂഫ് റീഡിംഗിൽ വന്ന പിഴവാണ് അക്ഷരത്തെറ്റിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം. ചോദ്യപേപ്പർ പ്രിൻറ് എടുത്ത് അക്ഷരത്തെറ്റുകൾ തിരുത്തുന്നതാണ് സാധാരണ രീതി. പക്ഷെ ഇപ്രാവശ്യം മൊബൈൽ ഫോണിലാണ് പ്രൂഫ് റീഡിങ് നടത്തിയത്. അതാകാം വ്യാപക അക്ഷരതെറ്റുകൾ വരാൻ കാരണം.

സമാനമായ രീതിയിൽ കഴിഞ്ഞ ദിവസം നടന്ന പ്ലസ്ടു മലയാളം ചോദ്യപേപ്പറിലും നിരവധി അക്ഷരതെറ്റുകൾ കണ്ടെത്തിയിരുന്നു. 14 അക്ഷരത്തെറ്റുകളാണ് ഇത്തരത്തിൽ കണ്ടെത്തിയത്.

ചോദ്യത്തിന്റെ ഭാഗമായ ഒഎൻവി കുറുപ്പിന്റെ കവിതാശകലത്തിലടക്കം തെറ്റുകൾ ഉണ്ടായിരുന്നു. താമസം എന്നതിന് താസമമെന്നും സച്ചിനെക്കുറിച്ച് എന്നതിന് പകരം സച്ചിനെക്കറിച്ച് എന്നും, കാതോർക്കും എന്നതിന് പകരം കാരോർക്കുമെന്നുമാണ് നൽകിയിരുന്നത്.

ഇതുമാത്രമല്ല ഒട്ടനവധി അക്ഷരത്തെറ്റുകളാണ് മലയാളം ചോദ്യപേപ്പറിൽ പോലും കണ്ടെത്തിയത്. അധികാരികളുടെ ഭാഗത്തുനിന്നും വന്ന വലിയ വീഴ്ചയാണ് ഈ സംഭവം.

കൃത്യ സമയത്തിനുള്ളിൽ പരീക്ഷകൾ എഴുതി തീർക്കാനുള്ള പെടാപ്പാടിനിടയിൽ ഇത്തരം തെറ്റുകൾ കൂടി വന്നാൽ പിന്നെ വിദ്യാർത്ഥികളുടെ അവസ്ഥ ദുരിതത്തിലാകും.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

Other news

ബിഷപ്പ് സന്ദർശനത്തിന് പിന്നാലെ പൊട്ടിത്തെറി; സഭയ്ക്കും ‘ദീപിക’യ്ക്കും നേരെ പി.സി. ജോർജിന്റെ രൂക്ഷ വിമർശനം

ബിഷപ്പ് സന്ദർശനത്തിന് പിന്നാലെ പൊട്ടിത്തെറി; സഭയ്ക്കും ‘ദീപിക’യ്ക്കും നേരെ പി.സി. ജോർജിന്റെ...

‘ജനനായകൻ’ ലീക്ക്: ഡൗൺലോഡ്/ഷെയർ ചെയ്‌താൽ കടുത്ത നടപടി; മുന്നറിയിപ്പുമായി നിർമാതാക്കൾ

‘ജനനായകൻ’ ലീക്ക്: ഡൗൺലോഡ്/ഷെയർ ചെയ്‌താൽ കടുത്ത നടപടി; മുന്നറിയിപ്പുമായി നിർമാതാക്കൾ കൊച്ചി: ‘ജനനായകൻ’...

ആലുവയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് ക്രൂരമർദ്ദനം; ഹെൽമെറ്റ് കൊണ്ടുള്ള ആക്രമണത്തിൽ കണ്ണിന് ഗുരുതര പരിക്ക്

ആലുവയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് ക്രൂരമർദ്ദനം; ഹെൽമെറ്റ് കൊണ്ടുള്ള ആക്രമണത്തിൽ കണ്ണിന് ഗുരുതര...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

പോലീസുകാരുമായി സഞ്ചരിച്ച ബസ് കണ്ടെയ്‌നർ ലോറിയുമായി കൂട്ടിയിടിച്ചു; അപകടം തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോൾ

പോലീസുകാരുമായി സഞ്ചരിച്ച ബസ് കണ്ടെയ്‌നർ ലോറിയുമായി കൂട്ടിയിടിച്ചു; അപകടം തെരഞ്ഞെടുപ്പ് ഡ്യൂട്ടി...

Related Articles

Popular Categories

spot_imgspot_img