web analytics

അന്ന് കോതമംഗലത്ത് ആയിരുന്നെങ്കിൽ ഇന്നലെ നിലമ്പൂരിൽ; നിയമസഭ തല്ലിപ്പൊളിച്ചവർക്കെതിരെ നടപടി എടുക്കാത്തവർ തിടുക്കപ്പെട്ട് അൻവറിനെ അറസ്റ്റുചെയ്തത് എന്തിന്?

2024 മാർച്ച് നാലിന് കേരളം കണ്ട അതേ രാഷ്ട്രീയ നാടകം. അതിന്റെ തനിയാവർത്തനമായിരുന്നു ഇക്കഴിഞ്ഞ രാത്രിയിലും കേരളം കണ്ടത്. അന്ന് കോതമംഗലത്ത് ആയിരുന്നെങ്കിൽ ഇന്നലെ അത് നിലമ്പൂരിലായിരുന്നു. അവിടെ മാത്യു കുഴൽനാടനായിരുന്നെങ്കിൽ ഇവിടെ പി വി അൻവർ. ഇരുവരും സ്ഥലം എംഎൽഎമാർ; അതിലുപരി സർക്കാരിൻ്റെ കണ്ണിൽ കരടായവർ. ഇരുവർക്കെതിരെയും പോലീസ് നടപടിയുണ്ടായത് വനം വകുപ്പിനെതിരെ പ്രതിഷേധിച്ചതിന് പിന്നാലെ. ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട 72കാരി ഇന്ദിരയുടെ പേരിലായിരുന്നു കോതമംഗലത്ത് പ്രതിഷേധമെങ്കിൽ നിലമ്പൂരിൽ ആന ജീവനെടുത്ത ആദിവാസി യുവാവ് മണിയുടെ പേരിലായിരുന്നു.

ഇന്ദിരയുടെ മൃതദേഹവും കൊണ്ട് കോതമംഗലം നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തിയ കോൺഗ്രസുകാരെ പോലീസ് പതിവില്ലാത്ത വീര്യത്തിൽ നേരിട്ടു. കോതമം​ഗലത്ത് മൃതദേഹം അടങ്ങിയ മൊബൈൽ ഫ്രീസർ പ്രതിഷേധക്കാരിൽ നിന്ന് തട്ടിയെടുത്ത് റോഡിലൂടെ വലിച്ചുകൊണ്ടോടുന്ന പോലീസുകാരെ അന്ന് കേരളം കണ്ടു. ഈ പ്രതിഷേധങ്ങൾക്കെല്ലാം നേതൃത്വം കൊടുത്ത മാത്യു കുഴൽനാടൻ എംഎൽഎയെയും ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിനെയും അന്ന് രാത്രിയോടെ പോലീസ് പതിയിരുന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ കോടതി ഇവർക്ക് ജാമ്യം നൽകി.

നിലമ്പൂരിൽ വനനിയമ ഭേദഗതിക്കെതിരെ ഏതാനും ദിവസങ്ങളായി പി വി അൻവറിൻ്റെ നേതൃത്വത്തിൽ സമരം നടന്നുവരികയാണ്. ഇതിനിടെ ശനിയാഴ്ച വൈകിട്ടോടെയാണ് മണിയെന്ന യുവാവിനെ കാട്ടാന ആക്രമിച്ചത്. ഇന്നലെ രാവിലെ നിലമ്പൂർ ഡിഎഫ്ഒ ഓഫീസിലേക്ക് നടത്തിയ പ്രകടനം അക്രമാസക്തമായപ്പോൾ അൻവർ തൊട്ടടുത്ത് തന്നെ ഉണ്ടായിരുന്നു. എന്നാൽ അക്രമത്തിൽ പങ്കെടുത്തിട്ടില്ലെന്നാണ് ഇപ്പോൾ പിറത്തുവരുന്ന വിവരം.

കഴിഞ്ഞവർഷം മാർച്ച് നാലിന് മാത്യുവിനെതിരെ എടുത്ത കേസിലും ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് ചുമത്തിയിരുന്നത്. രാത്രി രണ്ടരയോടെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ പക്ഷെ ജാമ്യം അനുവദിക്കുകയായിരുന്നു. അതേ മാതൃകയിൽ അൻവറിന് കോടതി ജാമ്യം അനുവദിക്കുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. പക്ഷെ അതുണ്ടായില്ലെന്നതു മാത്രമാണ് കോതമംഗംലം കേസിൽ നിന്നുണ്ടായ വ്യത്യാസം. തൽക്കാലം അഭിഭാഷകനെ നിയോഗിക്കുന്നില്ലെന്ന് പി വി അൻവർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

പൊതുമുതൽ നശിപ്പിച്ചതിന് കേസുകൾ കേരളത്തിലെമ്പാടും എടുത്തിട്ടുണ്ടെങ്കിലും ഇത്ര തിടുക്കത്തിൽ നടപടി എടുക്കുന്നത് ഇതാദ്യമാകും. കേസെടുത്ത് നാലു മണിക്കൂറിനുള്ളിലാണ് അറസ്റ്റ്. നിയമസഭ തച്ചുതകർത്ത കേസിൽ പോലും ഇതുവരെ ഒരൊറ്റ എംഎൽഎ പോലും, ഒരു രാത്രി പോലും ജയിലിൽ പോയിട്ടില്ലാത്ത സംസ്ഥാനമാണ് കേരളം. 2013ൽ കസ്തൂരി രംഗൻ റിപ്പോർട്ടിനെതിരായ ഹർത്താലിൽ വനം ഓഫീസുകൾ തകർക്കുകയും ഔദ്യോഗിക വാഹനങ്ങൾ തീയിട്ടിട്ടും ചെയ്തിട്ടും ഇത്രയും കാര്യക്ഷമമായ പോലീസ് നടപടികളുണ്ടായില്ല. പിണറായി സർക്കാർ അധികാരത്തിൽ ഇരിക്കെയാണ് ഈ കേസുകളിൽ അവരെ എല്ലാവരെയും കോടതി വെറുതെ വിട്ടതും.

spot_imgspot_img
spot_imgspot_img

Latest news

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും രാജീവ് ചന്ദ്രശേഖറും ലീഡിൽ

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും...

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ; ഉച്ചയോടെ പൂർണ്ണചിത്രം

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ;...

Other news

രാജ്യസഭയിലും വരുന്നു ഇടതിന് ‘ചെക്ക്’! ഒരംഗത്തെ ജയിപ്പിക്കാൻ പോലും ബിജെപി വേണം

രാജ്യസഭയിലും വരുന്നു ഇടതിന് 'ചെക്ക്'! ഒരംഗത്തെ ജയിപ്പിക്കാൻ പോലും ബിജെപി വേണം കൊച്ചി:...

നടുറോഡിൽ ക്രൂരത; ബൈക്ക് ഓടിക്കുന്നതിനിടെ യുവതിയെ മുടിയിൽ പിടിച്ചിഴച്ച് മർദ്ദനം;  വീഡിയോ വൈറൽ

നടുറോഡിൽ ക്രൂരത; ബൈക്ക് ഓടിക്കുന്നതിനിടെ യുവതിയെ മുടിയിൽ പിടിച്ചിഴച്ച് മർദ്ദനം;  വീഡിയോ...

മുതലയുടെ വയറ്റിൽ മനുഷ്യാവശിഷ്ടങ്ങൾ; കണ്ടെത്തിയത് 6 ഷൂസുകളും! 

മുതലയുടെ വയറ്റിൽ മനുഷ്യാവശിഷ്ടങ്ങൾ; കണ്ടെത്തിയത് 6 ഷൂസുകളും!  ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ മുതലയുടെ വയറ്റിൽ നിന്ന്...

ആ 299 രൂപയുടെ ഡ്രസ്സ് വലിയ കെണിയായിരുന്നു! ഒരു ലക്ഷം രൂപ പോയ നഴ്സിന്റെ കഥ ഒരു പാഠമാണ്

ആ 299 രൂപയുടെ ഡ്രസ്സ് വലിയ കെണിയായിരുന്നു! ഒരു ലക്ഷം രൂപ...

കൂടൽമാണിക്യത്തിൽ വീണ്ടും ആനയിടഞ്ഞു; ഉത്സവത്തിനിടെ ഇത് മൂന്നാം സംഭവം; ഭീതിയോടെ നാട്ടുകാർ

കൂടൽമാണിക്യത്തിൽ വീണ്ടും ആനയിടഞ്ഞു; ഉത്സവത്തിനിടെ ഇത് മൂന്നാം സംഭവം; ഭീതിയോടെ നാട്ടുകാർ തൃശൂർ: ഇരിങ്ങാലക്കുട...

Related Articles

Popular Categories

spot_imgspot_img