കുമളി: നഗരത്തിൽ മൊത്ത വിതരണത്തിന് എത്തിച്ച 12 ചാക്ക് പാൻമസാലയുമായി വിതരണക്കാരൻ അറസ്റ്റിൽ. കുമളി റോസാപ്പൂക്കണ്ടം ബൽക്കീസ് മൻസിലിൽ റഫീഖ് (52) ആണ് അറസ്റ്റിലായത്.
കാറിൽ നടന്ന് വിൽപ്പന നടത്തുന്നതിനിടെ രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കുമളി സി ഐ പി എസ്.സുജിത്തിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
തമിഴ്നാട്ടിൽ നിന്നും കുമളി അതിർത്തി വഴി കടത്തിയവയാണ് പാൻമസാല . ജില്ലയിലെ വിവിധയിടങ്ങളിൽ കടകളിലെത്തിച്ച് വിൽപ്പന നടത്തുകയായിരുന്നു പ്രതിയുടെ രീതി.
ഹാൻസ് , കൂൾ, ഗണേഷ് എന്നിവയാണ് പിടിച്ചെടുത്തത്. എസ് ഐ മാരായ ജെഫി ജോർജ്, അനന്ദു, സുനിൽ കുമാർ,ഹാഷിം, എസ് സിപിഒ ഷൈനു, സിപിഒ ബിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ബാണാസുരമലയുടെ താഴ് വാരത്ത് വലിയൊരു ഗർത്തം; 26 കുടുംബങ്ങളെ ഉന്നതിയിലേക്ക് മാറ്റി
മാനന്തവാടി: രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ വയനാട്ടിലെ ബാണാസുരമലയുടെ താഴ് വാരത്ത് വലിയൊരു ഗർത്തം രൂപപ്പെട്ടു.
ബാണാസുരമലയുടെ താഴ് വാരത്ത്, പുളിഞ്ഞാലില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ നെല്ലിക്കാചാലിലാണ് ഏകദേശം നാല് മീറ്ററിലധികം വ്യാസവും അത്ര തന്നെ ആഴവുമുള്ള ഗർത്തം രൂപപ്പെട്ടത്.
മണ്ണിടിച്ചിലിനു സാധ്യതയുള്ളതിനാൽ ഇതിന് സമീപത്തെ ആദിവാസി ഉന്നതിയിലെ 26 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
പഞ്ചായത്ത് അധികൃതരും റവന്യു വകുപ്പും…Read More
കോട്ടയത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ കേറ്ററിങ് സ്ഥാപന ഉടമ മരിച്ചനിലയിൽ
കോട്ടയം: ചങ്ങനാശേരിയിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ കേറ്ററിങ് സ്ഥാപന ഉടമ മരിച്ചനിലയിൽ.
പായിപ്പാട് കൊച്ചുപള്ളി കണ്ണൻകോട്ടാൽ വീട്ടിൽ ക്രിസ്റ്റിൻ ആന്റണി (37) ആണ് മരിച്ചത്.
ഇന്നലെ രാത്രി 7 മണിക്ക് മാർക്കറ്റിൽ ബോട്ട്ജെട്ടിക്കു സമീപമായിരുന്നു സംഭവം. കേറ്ററിങ് ആവശ്യത്തിനു മാർക്കറ്റിൽനിന്നു സാധനങ്ങൾ വാങ്ങുന്നതിനാണു ക്രിസ്റ്റിൻ..Read More