കലണ്ടറുകൾ വീട്ടിൽ തൂക്കുമ്പോൾ വാസ്തു ശാസ്ത്ര പ്രാകാരം ചില കാര്യങ്ങൾ ശ്രദ്ധിക്കണം; വീഡിയോ റിപ്പോർട്ട്

പുതുവർഷം ഇങ്ങെത്താറായി. ഇനി ദിവസങ്ങൾ മാത്രമെ ഉള്ളു. നമ്മുടെ വീടുകളിലും ഓഫീസുകളിലുമൊക്കെ പഴയ കലണ്ടർ മാറ്റി പുതിയ കലണ്ടർ തൂക്കാനും സമയമായി. സാധാരണയായി നമ്മൾ പഴയ കലണ്ടർ ഇട്ടിരുന്ന അതേ സ്ഥലത്തു തന്നെയാണ് പുതിയ കലണ്ടറും തൂക്കുക. ഇതിനോടകം തന്നെ മിക്കവീടുകളിലും പുതിയ കലണ്ടർ എത്തിക്കാണും.

എന്നാൽ ഈ കലണ്ടറുകൾ വീട്ടിൽ തൂക്കുമ്പോൾ വാസ്തു ശാസ്ത്ര പ്രാകാരം ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് പഴമക്കാർ പറയുന്നത്. അത്തരത്തിൽ വീട്ടിൽ കലണ്ടറിടുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിൽ തന്നെ എറ്റവും പ്രധാനം ചില ദിശയിൽകലണ്ടർ ഇടരുത് എന്നതുതന്നെയാണ്.

വാസ്തു ശാസ്ത്ര പ്രകാരം കലണ്ടർ തെക്ക് ദിശയിൽ വെക്കരുതെന്നു പറയും. വീട്ടിലെ അംഗങ്ങളെ മോശമായി ബാധിക്കുകയും അവരുടെ പുരോഗതിയ്ക്ക് തടസം സൃഷ്ടിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. ഇത് കൂടാതെ കലണ്ടർ ഒരിക്കലും പ്രധാന ഗേറ്റിന്റെയോ വാതിലിന്റെയോ പുറകിൽ സ്ഥാപിക്കരുതെന്നും പറയപ്പെടുന്നു.

കലണ്ടറിനൊപ്പം ചില ചിത്രങ്ങൾ ഇടരുതെന്നതാണ് മറ്റൊരു പ്രധാന കാര്യം. യുദ്ധം, രക്തം, ഉണങ്ങിയ മരങ്ങൾ, വിഷാദം എന്നിവയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വീട്ടിലെ കലണ്ടർ ഇട്ടിരിക്കുന്ന സ്ഥലങ്ങളിൽ വയ്ക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത് വീട്ടിൽ നെഗറ്റീവ് എനർജിക്ക് കാരണമാകുമെന്നും വീടിന്റെ സന്തോഷവും സമാധാനവും ഇല്ലാതാക്കുമെന്നും പറയപ്പെടുന്നു.

പഴയ കലണ്ടറിന് മുകളിൽ പുതിയ കലണ്ടർ ഇടുന്നത് ഒരിക്കലും ചെയ്യരുതാത്ത കാര്യമാണ്. പുതിയ കലണ്ടർ ഒരിക്കലും പഴയ കലണ്ടറിന് മുകളിലായി വെക്കരുത്. ഇങ്ങനെ ചെയ്യുന്നതിലൂടെ സാമ്പത്തിക നഷ്ടം ഉണ്ടായേക്കാം. പുതിയ കലണ്ടർ വാങ്ങുമ്പോൾ അത് കീറുകയോ മറ്റ് കേടുപാടുകളോ ഇല്ലെന്ന് ഉറപ്പാക്കേണ്ടതാണ്.

ഇതുമൂലം വീട്ടിൽ വാസ്തു ദോഷങ്ങൾ ഉണ്ടാകാനിടയുണ്ട്. ഇനി കലണ്ടർ ഇടുന്ന ദിക്കാണ് പ്രധാനം. വീടിന്റെ കിഴക്ക്, പടിഞ്ഞാറ്, വടക്ക് ദിശകളിൽ കലണ്ടർ ഇടാവുന്നതാണ്. കിഴക്ക് ദിശയിൽ കലണ്ടർ സ്ഥാപിക്കുന്നതിലൂടെ ജീവിതത്തിൽ പുരോഗതിയും സന്തോഷവും ഉണ്ടാകും. പടിഞ്ഞാറ് ദിശയിൽ സ്ഥാപിക്കുന്ന കലണ്ടർ നിങ്ങളുടെ ജോലിക്ക് അനുകൂലമാണ്.

വടക്ക് ദിശയെ കുബേരന്റെ ദിശ എന്നാണ് വിളിക്കുന്നു.അതിനാൽ ഈ ദിശയിൽ കലണ്ടർതൂക്കുന്നത് സാമ്പത്തിക രംഗത്ത് ധാരാളം നേട്ടങ്ങൾ നൽകും. കലണ്ടറിന്റെ നിരത്തിന്റെ കാര്യത്തിലും പ്രത്യേകതകളുണ്ട്. പച്ച, നീല, വെള്ള, പിങ്ക്, ചുവപ്പ് നിറങ്ങളിലുള്ള കലണ്ടറുകൾ വീട്ടിൽ സൂക്ഷിക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു.

സമയത്തെയും കാലത്തെയും പ്രതിനിധീകരിക്കുന്ന ഒന്നാണ് കലണ്ടർ. വടക്കുഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന കലണ്ടറിനു സമീപത്തായി പച്ച നിറത്തിലുള്ള ചിത്രങ്ങളോ വെള്ളചാട്ടമോ വിവാഹചിത്രമോ വയ്ക്കുന്നത് നല്ലഫലങ്ങൾ നൽകുമെന്നും പറയുന്നു. ഊർജത്തിന്റെ സ്വാഭാവിക പ്രസരണമുള്ള ഭാഗമാണ് പടിഞ്ഞാറ് .

ബിസിനസ് സംബന്ധമായ ഉയർച്ചക്ക് പടിഞ്ഞാറ് ഭാഗത്ത് കലണ്ടർ തൂക്കുന്നത് ഉത്തമമാണ്. അഭിവൃദ്ധിക്കായി വ്യാപാരസ്ഥാപങ്ങളിൽ പടിഞ്ഞാറു ദിശയിലേക്കു വേണം കലണ്ടർ സ്ഥാപിക്കാൻ. തെക്കു ഭാഗത്ത് കലണ്ടർ തൂക്കുന്നതു ദൗർഭാഗ്യമാണെന്നാണ് പറയുന്നത്. ധനാഗമനത്തിനു തടസ്സം സൃഷ്ടിക്കും, കൂടാതെ ഗൃഹനാഥനെ പലരീതിയിലുള്ള രോഗങ്ങൾ അലട്ടിക്കൊണ്ടിരിക്കും.

പൊതുവെ പറഞ്ഞാൽ തെക്കുഭാഗം ഒഴിച്ച് ബാക്കി ദിശകളിൽ കലണ്ടർ സ്ഥാപിക്കാവുന്നതാണ്. ഓരോ ഭാഗത്തിനും ഓരോ ഫലങ്ങളാണെന്നേയുള്ളു. കലണ്ടർ ഭിത്തിയിൽ തൂക്കുന്നതാണ് നല്ലത്. കതകിനു പുറകിലായോ ജനൽപ്പടിയിലോ കലണ്ടർ സ്ഥാപിക്കുന്നതും ഒഴിവാക്കണം. കതകിനു പിന്നിലായി കലണ്ടർ തൂക്കിയാൽ ആയുസ്സിനു ദോഷമുണ്ടാകുമെന്നാണ് വിശ്വാസം.

കലണ്ടറിൽ ക്രൂരമൃഗങ്ങൾ, ദുഃഖചിത്രങ്ങൾ എന്നിവയൊന്നും പാടില്ല. ഇത് നെഗറ്റീവ് ഊർജത്തിന് കാരണമാകും. വീടുകളിലേക്ക് പ്രവഹിക്കുന്ന പോസിറ്റീവ് ഊർജത്തെ തടസ്സപ്പെടുത്തുന്നതിനാൽ പ്രധാന വാതിലിൽ നിന്ന് കാണത്തക്കരീതിയിൽ ഒരിക്കലും കലണ്ടർ സ്ഥാപിക്കരുതെന്നും പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് പ്രദര്‍ശനാനുമതി

ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് പ്രദര്‍ശനാനുമതി കൊച്ചി: സുരേഷ് ​ഗോപി,...

മകനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി

മകനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി ഇടുക്കി: ശാരീരിക വൈകല്യമുള്ള മൂന്ന് വയസുകാരനെ കൊലപ്പെടുത്തി...

നേച്ചര്‍ ജേണലില്‍ മലയാളിയുടെ ഗവേഷണപ്രബന്ധം

നേച്ചര്‍ ജേണലില്‍ മലയാളിയുടെ ഗവേഷണപ്രബന്ധം കോഴിക്കോട്: ഇന്ത്യൻ ശാസ്ത്ര രം​ഗത്തിന് അഭിമാനമായി ലോകപ്രശസ്തമായ...

കാർ ഇടിച്ചു കയറി നാലുവയസ്സുകാരന് ദാരുണാന്ത്യം

കാർ ഇടിച്ചു കയറി നാലുവയസ്സുകാരന് ദാരുണാന്ത്യം കോട്ടയം: കാർ ചാര്‍ജിങ് സ്റ്റേഷനിലേക്ക് ഇടിച്ചു...

പോക്സോ കേസ്; സിപിഎം കൗണ്‍സിലർ അറസ്റ്റിൽ

പോക്സോ കേസ്; സിപിഎം കൗണ്‍സിലർ അറസ്റ്റിൽ കൊച്ചി: പോക്‌സോ കേസില്‍ സിപിഐഎം നഗരസഭാ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

Related Articles

Popular Categories

spot_imgspot_img